ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ഗുരുതര ആരോപണവുമായി ലോകാരോഗ്യ സംഘടന. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തൽ.
ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെയാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കി. മരുന്ന് ഉത്പാദിപ്പിച്ച മെയിഡൻ ഫാർമസ്യൂട്ടിക്കൾസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ ദുരന്തത്തില്‍ ദില്ലി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയുടെ പങ്കിനേക്കുറിച്ച് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ജോലി സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ജോലി സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് കണ്ടക്ടര്‍ മംഗള്‍ ഗിരിക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക യൂനിഫോമിലും ജോലി സമയങ്ങളിലും ഉള്ള ഇദ്ദേഹത്തിന്റെ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിലുള്ളത്. എം.എസ്.ആര്‍.ടി.സി നിയമപ്രകാരം ജോലി സമയങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ അനുവദനീയമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
”എട്ട് മണിക്കൂറാണ് ജോലി സമയം. ഈ സമയത്ത് നിരവധി പോസ്റ്റുകളും റീലുകളും ഇടുന്നത് മുഖവിലക്കെടുക്കേണ്ട ഗുരുതര പ്രശ്നമാണ്” അധികൃതര്‍ പറഞ്ഞു. മംഗള്‍ ഗിരിക്ക് വിഡിയോ എടുത്ത് നല്‍കുന്ന സഹപ്രവര്‍ത്തകന്‍ കല്യാണ്‍ കുംബറിനെതിരെയും നടപടിയെടുത്തിട്ടുണ്ട്. മംഗള്‍ ഗിരിക്ക് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഫേസ്ബുക്കിലുള്ളത്.
അതേസമയം എം.എസ്.ആര്‍.ടി.സിയുടെ നടപടിയെ ചോദ്യം ചെയ്ത് ഭവന മന്ത്രി ജിതേന്ദ്ര അവാധ് രംഗത്തെത്തി. സ്വന്തം വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമനടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
”ഇന്റര്‍നെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും വരവിന് ശേഷം ഔദ്യോഗിക ജോലി നിയമങ്ങളില്‍ നവീകരണം വരേണ്ടതുണ്ട്. വ്യക്തിപരമായ ഫോണ്‍ കാളുകള്‍ പോലും നിരോധിക്കണം. സര്‍ക്കാര്‍ ഉഗ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുമ്ബോള്‍ പൊതുജനങ്ങള്‍ തടയാന്‍ ഭയക്കും”, സിറ്റിസണ്‍സ് ഫോറം കമ്മിറ്റി അംഗം ജിതേന്ദ്ര ഗുപ്ത പറഞ്ഞു.