മംഗ്ളുറു: ഭട്കല്‍ ഹഡുവള്ളിയില്‍ ഗൃഹനാഥന്‍ ഉള്‍പെടെ കുടുംബത്തില്‍ നാലു പേര്‍ വെട്ടേറ്റ് മരിച്ചു.ശംഭു ഭട്ട് (70), ഭാര്യ മഹാദേവി ഭട്ട് (60), മകന്‍ രഘു എന്ന രാജു ഭട്ട് (40), ഇയാളുടെ ഭാര്യ കുസുമ ഭട്ട് (30) എന്നിവരാണ് മരിച്ചത്. രഘുവിന്റെ പത്തും നാലും വയസുള്ള മക്കള്‍ സംഭവ സമയം മറ്റൊരു വീട്ടിലായിരുന്നതിനാല്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.
സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് ശംഭുവിന്റെ ബന്ധു വിനയ് ശ്രീധര്‍ എന്നയാളാണ് അക്രം നടത്തിയതെന്നാണ് പ്രാഥമിക വിവരം എന്ന് പൊലീസ് പറഞ്ഞു. ശംഭു വീട്ടിലേക്കുള്ള വഴിയിലും മറ്റു മൂന്നു പേര്‍ കൂട്ടത്തോടെയുമാണ് ചോരയില്‍ കുളിച്ചു കിടന്നത്. മുഖം, കഴുത്ത്, കൈകാലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ആഴത്തില്‍ ഏറ്റ മുറിവുകള്‍ തല്‍ക്ഷണം മരണം സംഭവിക്കാന്‍ കാരണമായതായി പൊലീസ് അറിയിച്ചു.
വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം, വധു മരിച്ചു; അതേവേദിയില്‍ സഹോദരിയെ താലിചാര്‍ത്തി വരന്‍
അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്താണ് വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ വധു മരിച്ചത്.ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്‍പില്‍ വച്ചായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം.ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം.
വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകകായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഹേതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി.