മംഗളൂരു: നഗരത്തില്‍ നെഹ്റു മൈതാനിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മംഗളൂറിനടുത്ത ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്.തിരുവനന്തപുരം സ്വദേശി പ്രശാന്ത് (40), കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്(36), കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്(38),കൊണാജെയിലെ വിജയ് കുടിന്‍ഹ(28) എന്നിവരാണ് അറസ്റ്റിലായത്.
മൈതാനത്ത് സായാഹ്നം ചെലവിടുന്നവര്‍ക്കിടയില്‍ ഒഴിഞ്ഞ സ്ഥലത്ത് കിടക്കുകയായിരുന്ന ജനാര്‍ദ്ദനയുടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ തട്ടിപ്പറിക്കുന്നത് തടഞ്ഞ പൂജാരിയെ അക്രമികള്‍ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.ആറടിയോളം താഴ്ചയിലേക്ക് ഉരുണ്ടു വീണതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു. അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ നാലു പേരും കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണ്.
അത്ര റിച്ചാകണ്ട! മന്ത്രി അറിയാത്ത മില്‍മ റിച്ച് പാലിന്റെ വിലവര്‍ധന പിന്‍വലിച്ചു
തിരുവനന്തപുരം: കൊഴുപ്പു കൂടിയ മില്‍മ റിച്ച് പാലിന്റെ വിലവര്‍ധമന പിന്‍വലിച്ചു. കൊഴുപ്പു കുറഞ്ഞ മില്‍മ സ്മാര്‍ട് പാലിന്റെ വിലവര്‍ധന നിലനില്‍ക്കും.ണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വര്‍ധിപ്പിച്ചില്ലയിരുന്നു. എന്നാല്‍ മില്‍മയുടെ വില വര്‍ധന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി ചിഞ്ചു റാണി പ്രതികരിച്ചിരുന്നു.
തുടര്‍ന്നാണ് റിച്ച് പാലിന്റെ വില വര്‍ധന പിന്‍വലിച്ചത്.എന്നാല്‍, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നായിരുന്നു മില്‍മയുടെ വിശദീകരണം.വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നുവെന്നും മില്‍മ വ്യക്തമാക്കിയിരുന്നു.