Home Featured ബംഗളൂരുവില്‍ വിനോദയാത്ര പോയ നാല് പേര്‍ മുങ്ങി മരിച്ചു.

ബംഗളൂരുവില്‍ വിനോദയാത്ര പോയ നാല് പേര്‍ മുങ്ങി മരിച്ചു.

ബംഗളൂരു: വിനോദയാത്ര പോയ നാലു യുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു.ദേവനഹള്ളി രാമനാഥപുരയിലാണ് സംഭവം.ആര്‍.ടി നഗര്‍ സ്വദേശികളായ ഷെയ്ക്ക് താഹിറ, തൗഹീദ്, ഷാഹിദ്, ഫൈസല്‍ഖാൻ എന്നിവരാണ് മരിച്ചത്.ഞായറാഴ്ച നന്ദി ഹില്‍സിലേക്ക് യാത്ര പോയതായിരുന്നു നാല്‍വര്‍സംഘം.

തിരിച്ചുവരുന്നതിനിടെ രാമനാഥപുര തടാകത്തില്‍ നീന്താനിറങ്ങിയതോടെ അപകടത്തില്‍ പെടുകയായിരുന്നു.. കൂട്ടത്തില്‍ ഒരാള്‍ക്ക് നീന്തലറിയില്ലായിരുന്നെന്നും മറ്റു മൂന്നുപേരും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുങ്ങിമരിച്ചതെന്നും പൊലീസ് പറഞ്ഞു.

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ സൂക്ഷിക്കുക: മുന്നറിയിപ്പുമായി അധികൃതര്‍

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പോലീസ്.വാട്‌സ് ആപ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റൻഡ് ചെയ്താല്‍ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.

അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്ബോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group