ബംഗളൂരു: മൈസൂരു നഗരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാമുണ്ഡിപുരം തേര്‍ഡ് ക്രോസ് ഫസ്റ്റ് മെയിൻ റോഡിലെ വസതിയിലാണ് സംഭവം.മൈസൂരു എ.പി.എം.സി യാര്‍ഡിലെ പച്ചക്കറിക്കച്ചവടക്കാരനായ മഹാദേവ സ്വാമി (48), ഭാര്യ അനിത (38), മക്കളായ ചന്ദ്രകല (17), ധനലക്ഷ്മി (15) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഹാളിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു ചന്ദ്രകലയുടെ മൃതദേഹം. കസേരയിലായിരുന്നു അനിതയുടെ മൃതദേഹം. മഹാദേവ സ്വാമിയുടേത് നിലത്തും അനിതയുടേത് മുറിയിലും വീണുകിടക്കുന്ന നിലയിലായിരുന്നു. രണ്ടോ മൂന്നോ ദിവസം മുമ്ബാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിരുന്നു.
മൂന്നുമാസം മുമ്ബാണ് ഈ കുടുംബം ചാമുണ്ഡിപുരത്തെ വാടകവീട്ടിലേക്ക് താമസം മാറിയത്. അതിനാല്‍ അയല്‍ക്കാരുമായി കൂടുതല്‍ അടുപ്പത്തിലായിട്ടില്ലായിരുന്നു. ഞായറാഴ്ച ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് അയല്‍ക്കാര്‍ക്ക് ആപദ്സൂചന ലഭിച്ചത്.
അയല്‍ക്കാര്‍ എമര്‍ജൻസി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിലേക്ക് (112 നമ്ബര്‍) നല്‍കിയ വിവരമനുസരിച്ച് പൊലീസ് എത്തി. സിറ്റി പൊലീസ് കമീഷണര്‍ ബി. രമേശ്, ഡി.സി.പി എം. മുത്തുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.കെ.ആര്‍ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടു; പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തം, കോടതി തീരുമാനിക്കട്ടെയെന്ന് മന്ത്രി
മംഗളൂരു: ധര്‍മ്മസ്ഥലയില്‍ 11 വര്‍ഷം മുമ്ബ് കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ, കേസ് പുനരന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു.ബി.ജെ.പി ദക്ഷിണ കന്നട, ഉഡുപ്പി ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബെല്‍ത്തങ്ങാടി താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാര്‍ കട്ടീല്‍ എം.പി ഉദ്ഘാടനം ചെയ്തു. രണ്ട് ജില്ലകളില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പങ്കെടുത്തു. ഈ ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകള്‍ ക്ഷോഭത്തിലാണ്. പ്രദേശവാസികളായ സമാനമനസ്കര്‍ തിങ്കളാഴ്ച സംഘടിപ്പിച്ച റാലി മുൻ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വസന്ത ബങ്കര ഉദ്ഘാടനം ചെയ്തു.
ഇരയുടെ മാതാവ്, വല്യച്ഛൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള, മഹേഷ് തിമ്മറോഡി എന്നിവര്‍ സംസാരിച്ചു. 2012 ഒക്ടോബര്‍ ഒമ്ബതിനാണ് ഉജ്റെ ശ്രീ ധര്‍മ്മസ്ഥല മഞ്ചുനാഥേശ്വര കോളജില്‍ രണ്ടാം വര്‍ഷ പിയു വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കോളജ് വിട്ട് വീട്ടിലെത്താത്ത കുട്ടിയുടെ നഗ്ന ജഡം പിറ്റേന്ന് നേത്രാവതി നദിക്കരയില്‍ വിജനസ്ഥലത്ത് കൈകള്‍ ചുരിദാര്‍ ഷാള്‍ കൊണ്ട് പിറകില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത ധര്‍മ്മസ്ഥല പൊലീസ് പരിസരത്ത് സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ സന്തോഷ് റാവു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 11 വര്‍ഷത്തിനിടെ ലോക്കല്‍ പൊലീസും സി.ഐ.ഡിയും ഒടുവില്‍ സി.ബി.ഐയും അന്വേഷിച്ചു.
ജൂണ്‍ 16നാണ് പ്രതിയെ ബംഗളൂരു സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടത്.ശരിയായ രീതിയില്‍ അന്വേഷണം നടക്കാത്തതാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. സംഭവത്തിന് പിറകിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ പുറത്താണെന്ന ആക്ഷേപവുമുണ്ട്. ധര്‍മ്മസ്ഥലയിലെ ആള്‍ദൈവത്തിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. അദ്ദേഹവും കേസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍, പുനരന്വേഷണം നടത്താൻ സര്‍ക്കാറിന് നേരിട്ട് ഉത്തരവിടാൻ കഴിയില്ലെന്ന് ആഭ്യന്തര ഡോ.ജി.പരമേശ്വര പറഞ്ഞു. ജില്ലയില്‍ പര്യടനത്തിനിടെ അരസിക്കരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് സിബിഐക്ക് കൈമാറിയത് മുൻ കോണ്‍ഗ്രസ് സര്‍ക്കാറാണ്. സി.ബി.ഐ പ്രത്യേക കോടതിയാണ് പ്രതിയെ വിട്ടയച്ചത്. ഇനിയും അന്വേഷണം വേണമെങ്കില്‍ കോടതി ആവശ്യപ്പെടണം. കോടതി വിധിക്കെതിരെ അപ്പീല്‍ പോവുകയാണ് ആവശ്യം ഉന്നയിക്കുന്നവര്‍ ചെയ്യേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.