Home Featured ബംഗളൂരു-പുണെ ദേശീയപാതയില്‍ അപകടം; നാലു പേർ മരിച്ചു.

ബംഗളൂരു-പുണെ ദേശീയപാതയില്‍ അപകടം; നാലു പേർ മരിച്ചു.

ബംഗളൂരു-പുണെ ദേശീയ പാതയിലെ ഹുബ്ബള്ളിയില്‍ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബംഗളൂരു സ്വദേശി പ്രഭു (34), ഹാസൻ സ്വദേശികളായ മണികണ്ഠ (26), പവൻ (23), ചന്ദൻ (31) എന്നിവരാണ് മരിച്ചത്. ദേശീയപാതയിലെ ബെല്ലിഘട്ടി ക്രോസില്‍ അപകടത്തില്‍പെട്ട കാറുകളിലേക്ക് നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഹാസനില്‍നിന്ന് ഗോവയിലേക്ക് പോയവരും ബംഗളൂരുവില്‍നിന്ന് ഷിര്‍ദിയിലേക്ക് പോയവരും സഞ്ചരിച്ച കാറുകളാണ് കൂട്ടിയിടിച്ചത്.

അപകടത്തിന് പിന്നാലെ ഈ കാറുകളില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു.ഏറെ പരിശ്രമിച്ചാണ് അപകടത്തില്‍ തകര്‍ന്ന കാറുകളില്‍നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ കഴിഞ്ഞതെന്ന് ഹുബ്ബള്ളി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂവ് അലര്‍ജിയും ശ്വാസതടസവും ഉണ്ടാക്കും; 15 മരങ്ങള്‍ കടയോടെ വെട്ടാൻ തന്നെ തീരുമാനം, വ്യാപക പ്രതിഷേധം

എറണാകുളം സുഭാഷ് പാര്‍ക്കിലെ തണല്‍മരം മുറിച്ച്‌ മാറ്റുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പാര്‍ക്കിലെ 15 അക്കേഷ്യ മരങ്ങളാണ് മുറിച്ച്‌ മാറ്റാൻ കോര്‍പ്പറേഷൻ തീരുമാനിച്ചത്.അക്കേഷ്യ മരത്തിന്‍റെ പൂവ് അലര്‍ജി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൊച്ചി നഗരത്തിന് നടുക്കുള്ള പച്ചത്തണല്‍ത്തുരുത്താണ് സുഭാഷ് പാര്‍ക്ക്. പ്രഭാത നടത്തക്കാരും കുട്ടികളും അടക്കമുള്ള നിരവധി പേര്‍ ഒത്തുകൂടുന്നയിടമാണിത്.ഈ പാര്‍ക്കില്‍ കായലോരത്തെ ഇരിപ്പിടത്തിന് തണല്‍ നല്‍കിയിരുന്ന അക്കേഷ്യ മരങ്ങള്‍ മുറിച്ച്‌ നീക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. നിലവില്‍ മൂന്ന് മരങ്ങള്‍ മുറിച്ച്‌ നീക്കി. ഇനി പത്തെണ്ണംകൂടി മുറിച്ച്‌ നീക്കാനാണ് തീരുമാനം.

എന്നാല്‍ മരം മുറിക്കുന്നത് പാര്‍ക്കിലെത്തുന്ന പ്രായമായവരുടെ ആരോഗ്യംകൂടി കണക്കിലെടുത്താണെന്നാണ് കോര്‍പ്പറേഷൻ നിലപാട്.അക്കേഷ്യ മരങ്ങളുടെ പൂവടക്കം അലര്‍ജിയും ശ്വാസം മുട്ടും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പരാതിയുണ്ട്. അതിനാല്‍ അത് മുറിച്ച്‌ നീക്കി പുതിയ മരം വച്ച്‌പിടിപ്പിക്കുമെന്നും കോര്‍പ്പേറേൻ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ തൊട്ടപ്പുറത്ത് ബോട്ട് ജെട്ടിയിലടക്കം നിരവധി അക്കേഷ്യ മരങ്ങള്‍ നില്‍ക്കുന്നുണ്ടെന്നും അക്കേഷ്യ പൂവ് അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനമൊന്നും നടത്താതെയാണ് തിരക്കിട്ട മരംമുറിയെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group