Home Featured കർണാടക: തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളടക്കം നാലുപേർ പിടിയിൽ

കർണാടക: തിമിംഗില വിസർജ്യവുമായി മൂന്നു മലയാളികളടക്കം നാലുപേർ പിടിയിൽ

മൈസൂരു : കോടികൾ വിലമതിക്കുന്നതിമിംഗില വിസർജ്യവുമായി മൂന്നുമലയാളികളുൾപ്പെടെ നാലുപേരെ കർണാടക വനംവകുപ്പ് അറസ്റ്റുചെയ്തു. അഞ്ചുകിലോഗ്രാം തിമിംഗിലവിസർജ്യം പിടികൂടി. ചാമരാജനഗറിലെ കൊല്ലേഗലിൽനിന്നാണ് സംഘം പിടിയിലായത്.കോഴിക്കോട് നാദാപുരം സ്വദേശി ഷംസുദീൻ (48), കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി സുജ (55), സാജി സുഭാഷ് (41), തുമകൂരുവിലെ തിർ സ്വദേശി വിരൂപാക്ഷ (61) എന്നിവരാണ് അറസ്റ്റിലായത്.

വിൽപ്പനയ്ക്കായി തിമിംഗിലവിസർജ്യവുമായി കാറിൽ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു സംഘം. രഹസ്യവിവരം കിട്ടിയ വനംവകുപ്പ് സി.ഐ.ഡി. മൊബൈൽ സ്ക്വാഡ് റെയ്ഡ് നടത്തി നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.

വരാപ്പുഴയിലെ സ്‌ഫോടനം; നടന്‍ ധര്‍മജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വരാപ്പുഴയില്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ നിന്നാണ് നടന്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ടത്. ഇക്കാര്യം ധര്‍മ്മജന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.തന്‍റെ അടുത്ത സുഹൃത്തിന്‍റെ സഹോദരങ്ങളായിരുന്നു പടക്ക നിര്‍മാണ കേന്ദ്രം നടത്തിയിരുന്നതെന്നും താന്‍ എപ്പോഴും അവിടെ പോകാറുണ്ടെന്നും രണ്ട് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്നും ധര്‍മജന്‍ പറഞ്ഞു. സുഹൃത്തിന്‍റെ സഹോദരങ്ങള്‍ക്ക് പടക്ക ഉണ്ടായിരുന്നുവെന്നും പാലക്കാട് വിശാലമായ സൗകര്യമുള്ള സ്ഥലത്തേയ്‌ക്ക് മാറ്റാനിരിക്കെയാണ് അപകടം സംഭവിച്ചതെന്നും ധര്‍മജന്‍ പറഞ്ഞു.

അതേസമയം പടക്ക നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാ കളക്‌ടര്‍ രേണു രാജ് വ്യക്തമാക്കി. ജെന്‍സണ്‍ എന്നയാള്‍ക്ക് പടക്ക വില്‍പ്പനയ്ക്കുള്ള അനുമതി മാത്രമാണ് ഉള്ളതെന്നും പടക്ക നിര്‍മ്മാണത്തിനും സംഭരണത്തിനും അനുമതി ഇല്ലായിരുന്നുവെന്നും കളക്‌ടര്‍ വ്യക്തമാക്കി.വരാപ്പുഴയിലെ സ്ഫോടനത്തില്‍ കേസെടുക്കുമെന്ന് ആലുവ എസ്.പി വിവേക് കുമാറും അറിയിച്ചിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും എസ്.പി അറിയിച്ചു.

ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു വരാപ്പുഴയിലെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ ഉഗ്ര സ്ഫോടനമുണ്ടായത്. ചൂട് കൂടിയതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മരിച്ചത് പടക്ക നിര്‍മ്മാണ കേന്ദ്രത്തിലെ സഹായി ഡേവിസ് ആണെന്ന് സ്ഥിരീകരിച്ചുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് പടക്ക നിര്‍മ്മാണ കേന്ദ്രം പൂര്‍ണ്ണമായി തകരുകയും സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. പത്തോളം അഗ്നിശമന സേനാ ടീമുകളാണ് അപകടസമയത്ത് സമയോചിതമായി പ്രവര്‍ത്തിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group