ബെംഗളൂരു: കലബുറഗയിൽ അംബേദ്കർ പ്രതിമ തകർക്കുകയും ചെരുപ്പുമാല അണിയിക്കുകയുംചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.കോതനൂർ സ്വദേശികളായ കിരൺ, ഹനുമന്ത്, മനു, സംഘമേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കോതനൂർ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന അംബേദ്കർ പ്രതിമയ്ക്കെതിരേയാണ് ആക്രമണമുണ്ടായത്.അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പ്രദേശത്തുനടന്ന ഘോഷയാത്രയിൽ സംഘർഷമുണ്ടായതിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.സംഭവത്തെത്തുടർന്ന് ദളിത് സംഘടനകൾ ജില്ലയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബംഗളൂരുവില്‍ നിന്ന് കാണാതായ ആറാം ക്ലാസുകാരനെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി
കോച്ചിങ് സെന്ററില്‍ നിന്ന് കാണാതായ 12 കാരനെ മൂന്നുദിവസത്തിനു ശേഷം കണ്ടെത്തി. ഹൈദരാബാദിലെ മെട്രോയിലാണ് കുട്ടിയെ കണ്ടെത്തിയത്.ബംഗളൂരുവിലെ ഗുഞ്ജൂരിലെ ഡീൻസ് അക്കാദമിയിലെ വിദ്യാർഥിയായിരുന്ന പരിണവിനെയാണ് കാണാതായത്.ജനുവരി 21നാണ് കുട്ടി കോച്ചിങ് ക്ലാസില്‍ നിന്ന് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നല്‍കിയത്. അന്ന് വൈകീട്ട് 4.15ന് മജെസ്റ്റിക് ബസ് സ്റ്റേഷനിലാണ് കുട്ടിയെ ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങി.
കുട്ടിയുടെ വിവരങ്ങള്‍ക്കായി കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില്‍ കുറച്ചാളുകള്‍ അവന്റെ ചിത്രം വെച്ച് കാണാനില്ലെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു.കുട്ടിയെ കണ്ടെത്താൻ അതു വലിയ പങ്കുവഹിച്ചു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍, ബംഗളൂരു സ്വദേശിയാണ് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ പരിണവിനെ കണ്ടെത്തിയത്. അവർ സഞ്ചരിച്ചിരുന്ന അതേ മെട്രോയിലായിരുന്നു കുട്ടിയും. ഫോണിലെ സന്ദേശം പരിശോധിച്ച് കാണാതായ കുട്ടി അതുതന്നെയാണെന്ന് അവർ ഉറപ്പുവരുത്തി. ഉടൻ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നമ്ബള്ളി മെട്രോസ്റ്റേഷനിലെത്തിയ പൊലീസ് പരിണവിനെ പിടികൂടി. എങ്ങനെയാണ് കുട്ടി അവിടെ എത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. കുട്ടിയെ കണ്ടെത്താൻ സഹായിച്ച അഞ്ജാതരായ ആളുകളോട് പരിണവിന്റെ പിതാവ് നന്ദി പറഞ്ഞു. സോഫ്റ്റ് വെയർ എൻജിനീയറാണ് പരിണവിന്റെ അച്ഛനായ സുകേഷ്. വാട്സ് ആപ് വഴി അവന്റെ ചിത്രം പ്രചരിച്ചില്ലായിരുന്നു എങ്കില്‍ ഒരിക്കലും ആരും അവനെ തിരിച്ചറിയില്ലായിരുന്നുവെന്ന് സുകേഷ് പറഞ്ഞു.എത്രയും പെട്ടെന്ന് മകനോട് വീട്ടിലേക്ക് തിരിച്ചെത്താൻ അപേക്ഷിച്ച് മുമ്ബ് പരിണവിന്റെ അമ്മയും സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ചിരുന്നു. മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് അവർ വീണ്ടും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.