ബെംഗളൂരു : 2020 ജൂലൈയിലെ എസ്എസ്എൽസി പരീക്ഷയിൽ 4,317 അധ്യാപകർ മൂല്യനിർണയത്തിൽ പിഴവ് വരുത്തിയതായി റിപ്പോർട്ട്.ഇത് വിദ്യാർത്ഥികൾ പുനർമൂല്യനിർണയം തേടുന്നതനു കാരണമായി.6 മുതൽ 20 മാർക്ക് വരെയാണ് മൂല്യ നിർണായത്തിൽ തെറ്റു പറ്റിയത്.തിങ്കളാഴ്ച നടന്ന നിയമസഭാ കൗൺസിലിൽ ഈ വിഷയം ചർച്ചയായി, ക്രമരഹിതമായ മൂല്യനിർണ്ണയത്തിന് കുറ്റക്കാരായ അധ്യാപകർ 51.5 ലക്ഷം രൂപ പിഴയായി ഈടാക്കണമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. പകർച്ചവ്യാധി സമയത്ത് വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചതിന് ഇത്തരം അധ്യാപകരിൽ നിന്ന് ഒരു മാസത്തെ ശമ്പളം പിടിക്കണമെന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് സിഎൻ രവികുമാർ ഇവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ഇനിമുതൽ എസ്എസ്എൽസി മൂല്യനിർണയത്തിന് പരിഗണിക്കരുതെന്നും കൂട്ടിച്ചേർത്തു.