കാപ്പിയില്‍ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി. തേര്‍ഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത് സൗരഭ് എന്ന യുവാവ് പരാതി നല്‍കിയത്.ഫുഡ് ഡെലിവെറി ആപ്പായാ സൊമാറ്റോയിലൂടെയാണ് സുമിത് കാപ്പി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ കുടിച്ച് അല്പം കഴിഞ്ഞപ്പോഴാണ് കാപ്പിയില്‍ കോഴിയിറച്ചിയുടെ കഷ്ണം കണ്ടെത്തിയത്.
തുടര്‍ന്ന് ചിത്രം സഹിതം സുമിത് ട്വിറ്ററില്‍ പോസ്റ്റിടുകയായിരുന്നു. ട്വീറ്റില്‍ ഹോട്ടലിനേയും സൊമാറ്റോയേയും സുമിത് ടാഗ് ചെയ്തു.തൊട്ടുപിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്ത് വന്നു.
പരാതിയെ കുറിച്ച് അന്വേഷിക്കുകയാണെന്നായിരുന്നു സൊമാറ്റോ നല്കിയ മറുപടി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവം വിവാദമായതോടെ നിരവധി ട്വിറ്റര്‍ ഉപഭോക്താക്കളാണ് കോഫി ഷോപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.