Home Featured പിങ്ക് നിറത്തിനോട് നാല്പ്പത് വര്‍ഷമായി പ്രണയം : വിവാഹം ചെയ്ത് കാലിഫോര്‍ണിയന്‍ യുവതി

പിങ്ക് നിറത്തിനോട് നാല്പ്പത് വര്‍ഷമായി പ്രണയം : വിവാഹം ചെയ്ത് കാലിഫോര്‍ണിയന്‍ യുവതി

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

സാക്രമെന്റോ : പ്രണയത്തിന് കണ്ണില്ല എന്നൊക്കെ തമാശമായി പറയാറുണ്ട്. ഇപ്പോഴിതാ അത് വെറും തമാശയല്ല എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമുണ്ടായിരിക്കുന്നു കാലിഫോര്‍ണിയയില്‍. പിങ്ക് നിറത്തോടുള്ള അമിതമായ പ്രണയം മൂലം നിറത്തെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ് കലിഫോര്‍ണിയന്‍ സ്വദേശിയായ കിറ്റന്‍ കെയ് സേറ എന്ന യുവതി.

ജനുവരി ഒന്നിന് ലാസ് വേഗസില്‍ നടന്ന ചടങ്ങിലാണ് പിങ്ക് നിറത്തെ യുവതി വിവാഹം ചെയ്തത്. വിവാഹച്ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും പിങ്ക് നിറത്തിലെ വസ്ത്രങ്ങളണിഞ്ഞാണെത്തിയത്. കൂടാതെ ചടങ്ങ് നടന്ന പള്ളിയുടെ മുക്കിലും മൂലയിലും വരെ പിങ്കിന്റെ സാന്നിധ്യമുണ്ടായിരുന്നു.

കിറ്റന്‍ ധരിച്ചിരുന്ന ഗൗണ്‍, കോട്ട്, തലയില്‍ വച്ച കിരീടം എന്നിവയിലെല്ലാം പിങ്ക് നിറം എടുത്തുനിന്നു. വിവാഹത്തിന് വേണ്ടി അലങ്കരിച്ച വാഹനവും വിവാഹമോതിരവും ചെരുപ്പും കേക്കും എന്ന് വേണ്ട പിങ്ക് നിറത്തിലല്ലാത്തതായി വിവാഹച്ചടങ്ങില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

നാല്പ്പത് വര്‍ഷത്തോളമായി യുവതി പിങ്ക് നിറവുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്‌കേറ്റ് ബോര്‍ഡിലെ നിറം കണ്ട് പിങ്കിനെ ഇത്രയധികം ഇഷ്ടമാണെങ്കില്‍ വിവാഹം ചെയ്തൂടെ എന്ന് ഒരു കുട്ടി ചോദിച്ചതാണത്രേ നിറത്തെ വിവാഹം ചെയ്യാന്‍ കിറ്റനെ പ്രേരിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്.1980 മുതല്‍ പിങ്ക് നിറം മാത്രമാണ് കിറ്റന്‍ ധരിക്കുന്നത്. തന്നെപ്പോലെ എല്ലാവരും ഹൃദയം പറയുന്നത് കേള്‍ക്കണം എന്നാണ് കിറ്റന്റെ അഭിപ്രായം

You may also like

error: Content is protected !!
Join Our WhatsApp Group