Home കർണാടക കാർ അപകടം; മുൻ എംഎൽഎ കെ സുരേഷ് ഗൗഡയ്ക്ക് പരുക്ക്

കാർ അപകടം; മുൻ എംഎൽഎ കെ സുരേഷ് ഗൗഡയ്ക്ക് പരുക്ക്

by ടാർസ്യുസ്

ബെംഗളൂരു: കാർഅപകടത്തിൽ മുൻ കർണാടക എംഎൽഎ കെ സുരേഷ് ഗൗഡയ്ക്ക് ഗുരുതര പരുക്ക്. മൈസൂരുവിൽ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം നാഗമംഗലയിലേക്ക് കാറിൽ മടങ്ങുന്നതിനിടെ ഇന്ന് പുലർച്ചെ 12 മണിയോടെ മാണ്ഡ്യ ബസാറലുവിൽ വെച്ചാണ് അപകടമുണ്ടായത്.അപകടത്തിൻ്റെ ആഘാതത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സുരേഷ് ഗൗഡ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അ പകടത്തിൽ ഡ്രൈവർക്കും ഗൺമാനും പരുക്കേറ്റു. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബസരാലു പോലീസ് കേസ് രജിസ്റ്റർ ചെയ്ത‌തിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group