Home Featured ബംഗളുരു: ബാത്ത് റൂമില്‍ നിന്ന് ഇറങ്ങവെ എത്തിയ വീഡിയോ കോള്‍ ചതിച്ചു; മുന്‍മുഖ്യമന്ത്രിയുടെ സഹായിക്ക് നഷ്ടമായത് 6.8 ലക്ഷം രൂപ.

ബംഗളുരു: ബാത്ത് റൂമില്‍ നിന്ന് ഇറങ്ങവെ എത്തിയ വീഡിയോ കോള്‍ ചതിച്ചു; മുന്‍മുഖ്യമന്ത്രിയുടെ സഹായിക്ക് നഷ്ടമായത് 6.8 ലക്ഷം രൂപ.

ബംഗളുരു: കര്‍ണാടകയിലെ മുന്‍മുഖ്യമന്ത്രിയുടെ സഹായിയെ അശ്ലീല വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപയോളം തട്ടിയെന്ന് പരാതി.ഒരു മുന്‍മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‍പെഷ്യല്‍ ഡ്യൂട്ടിയായി ജോലി ചെയ്തിരുന്ന 58 വയസുകാരനാണ് കെണിയില്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്ലേശ്വരം സ്വദേശിയായ ഇദ്ദേഹം മഹാരാഷ്ട്രയിലെ നാസികിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നപ്പോള്‍ ലഭിച്ച അജ്ഞാത വീഡിയോ കോളാണ് തന്നെ കുടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.ബംഗളുരു സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് സമര്‍പ്പിച്ച പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 12ന് രാത്രി എട്ട് മണിയോടെ ഗസ്റ്റ് ഹൗസില്‍ വെച്ച് കുളി കഴിഞ്ഞ് ബാത്ത് റൂമില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് തനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വന്നുവെന്നും ടവ്വല്‍ മാത്രം ധരിച്ചുകൊണ്ട് ആ കോള്‍ അറ്റന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

അപരിചിതരായ ഒരു പുരുഷനും സ്ത്രീയുമാണ് മറുവശത്ത് ഉണ്ടായിരുന്നത്. താന്‍ കോള്‍ കട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ വിളിച്ചവര്‍ കോള്‍ കട്ട് ചെയ്തു. ആരോ നമ്പര്‍ മാറി വിളിച്ചതാണെന്ന് കരുതി സംഭവം അവഗണിച്ചു.പിറ്റേ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ വന്നു. ഒരു ഹിന്ദി ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടറാണെന്നും മഹേന്ദ്ര സിങ് എന്നാണ് പേരെന്നും പരിചയപ്പെടുത്തി. ഒരു സ്ത്രീയെ വീഡിയോ കോള്‍ വിളിച്ച് താന്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു.

തലേദിവസം തന്നെ വിളിച്ചിരുന്നവര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തതാണെന്ന് അപ്പോഴാണ് മനസിലായതെന്ന് പരാതിയില്‍ പറയുന്നു. പണം നല്‍കിയാല്‍ വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചതോടെ ആദ്യം ഒന്നര ലക്ഷവും മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അയച്ചുകൊടുത്തു.രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സിബിഐ സ്പെഷ്യല്‍ ഓഫീസറെന്ന് പരിചയപ്പെടുത്തി മറ്റൊരാള്‍ വിളിച്ചു. ഒരു യുവതിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പണം നല്‍കിയാല്‍ കേസ് ഒതുക്കാമെന്നും പറഞ്ഞു. ഇതനുസരിച്ച് ആദ്യം രണ്ട് ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്ക് 2.8 ലക്ഷം രൂപയും അയച്ചുകൊടുത്തു. ഇതേ സംഘം വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് 7.2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്.

തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ഹൈദരബാദ്: പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെ വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്.പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ ആദ്യവാരത്തില്‍ 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിൽ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബംഗളൂരുവിനടുത്തുള്ള ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് ഒരു കർഷകൻ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി നിറച്ച മഹീന്ദ്ര ബൊലേറോ ജീപ്പാണ് കടത്തിക്കൊണ്ടുപോയത്.

ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്നുള്ള കർഷകനായ മല്ലേഷ് തന്റെ ബൊലേറോ പിക്കപ്പില്‍ കോലാറിലേക്ക് ഒരു ലോഡ് തക്കാളി കയറ്റി പോകുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച ഹാസൻ ജില്ലയിലെ ബേലൂരിൽ നിന്നുള്ള കർഷകൻ 2.7 ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതായി പരാതി നൽകിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group