Home Featured കന്നഡിഗരുടെ പ്രിയങ്കരനായ മുൻമന്ത്രി ജെ.അലക്സാണ്ടർ അന്തരിച്ചു.

കന്നഡിഗരുടെ പ്രിയങ്കരനായ മുൻമന്ത്രി ജെ.അലക്സാണ്ടർ അന്തരിച്ചു.

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബംഗളുരു :കർണാടക മുൻ മന്ത്രിയും ചീഫ് സെക്രട്ടറിയും വൈഎംസിഎ ദേശീയ പ്രസിഡന്റുമായ കൊല്ലം സ്വദേശി ജെ. അലക്സാണ്ടർ ( 83) അന്തരിച്ചു. കൊല്ലം എസ്എൻ കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെയാണു ബിരുദം കരസ്ഥമാക്കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എംഎയ്ക്കു ശേഷം കൊല്ലം ഫാത്തിമാ മാതാ നാഷനൽ കോളജിൽ അധ്യാപകനായിരിക്കേ 1963ൽ ഐഎഎസ് നേടി. മംഗലാപുരത്തു സബ് കലക്ടറായി ആദ്യ നിയമനം. 33 വർഷത്തെ സേവനത്തിനു ശേഷം 1996ൽ സിവിൽ സർവീസിൽ നിന്നു വിര മിച്ചതിനു പിന്നാലെയാണു കർണാടക രാഷ്ട്രീയത്തിൽ സജീവമായത്.

ബെംഗളൂരുവിലെ ഭാരതി നഗർ ( ഇപ്പോൾ സർവജ്ഞനഗർ) മണ്ഡലത്തിൽ നിന്നു കോൺഗ്രസ് എംഎൽഎയായി. തുടർന്ന് 2003ൽ ടൂറിസം മന്ത്രി. കർണാടക പിസിസി വൈസ് പ്രസിഡന്റുമായിരുന്നു. വിവിധ ജില്ലകളിൽ കല കറും പിന്നീടു ചീഫ് സെക്രട്ടറി യുമായപ്പോൾ നടപ്പാക്കിയ ജന സേവന പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിലിറങ്ങാൻ കരുത്തായത്. 27-ാം വയസ്സിൽ ധാർവാഡ് കലക്ടറായപ്പോൾ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെട്ടതു മുതൽ ജനമനസ്സിൽ സ്ഥാനം പിടിച്ചു. അവിടെ മന്ത്രി പദത്തിലെത്തുന്ന ആദ്യ ചീഫ് സെക്രട്ടറിയുമാണ് അദ്ദേഹം.

30 വർഷത്തിലധികം ബെംഗളുരു സിറ്റി വൈഎംസിഎ പ്രസിഡന്റ സ്ഥാനത്തു തുടർന്നു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജിഒപി) ഉപദേശക സമിതി അംഗം, സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺ ട്രപ്രണർഷിപ് (എക്സ്ഐ എംഇ) കൊച്ചി ബ്രാഞ്ച് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 69-ാം വയസ്സിൽ ധാർവാഡ് സർവകലാശാലയിൽ നിന്നു പി എച്ച്ഡി നേടിയതു വാർത്തയായിരുന്നു. 2019ൽ കോൺഗ്രസ്വിട്ടു. മങ്ങാട് കണ്ടച്ചിറ പുതുവേൽത്തറ പരേതരായ ജോൺ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ: പരേതയായ ഡെൽഫിൻ അലക്സാണ്ടർ, മക്കൾ: ഡോ.ജോസ്, ഡോ. ജോൺസൺ.

കർമഭൂമിയായ കർണാട കയിൽ മരണം വരെയും കർമനിരതനായ ജെ.അലക്സാണ്ടർ ജനകീയനായിരുന്നു എന്നും. ബെംഗളൂരു മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന വ്യകതി . വൈഎംസിഎ സൗത്ത് സെൻ ട്രൽ റീജൻ പ്രസിഡന്റായും സേവന മേഖലയിൽ നിറഞ്ഞുനിന്നിരുന്നു. മതവും ലോക സമാധാനവും ഒരു പഠനം എന്ന വിഷയത്തിൽ ധാർവാഡിലെ കർണാടക സർവകലാശാലയിൽ നിന്നു പി എച്ച്ഡി നേടിയ അദ്ദേഹം കന്നഡ നാട്ടിലെ ഭരണ ഇടനാഴികളിൽ നിറഞ്ഞു നിൽക്കുമ്പോഴും മലയാളത്തെയും കേരളത്തെയും മനസ്സിൽ കാത്തു. ടൂറിസം മന്ത്രിയായിരുന്നപ്പോൾ കർണാടകയെ ലോക ടൂറിസം മാപ്പിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് മാതൃകയാക്കിയത് കേരള ത്തെയാണ്.

പ്രസംഗവും പാട്ടും ഒരുപോലെ വഴങ്ങിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തെ പ്രസംഗങ്ങൾ അദ്ദേഹം പാട്ടുകൾ കൊണ്ടു ഹൃദ്യമാക്കി. മുൻ കേന്ദ്രമന്ത്രി ജാഫർ ഷെരീഫും കർണാടക മുൻ മു ഖ്യമന്ത്രി എസ്.എം.കൃഷ്ണയുമാണ് രാ ഷ്ട്രീയ വഴികാട്ടികൾ.

ജനപ്രശ്നങ്ങൾ തൊട്ടറിഞ്ഞയാൾ

ഭരണരംഗത്ത് അലക്സാണ്ടർ വഹിക്കാത്ത സ്ഥാനങ്ങൾ കുറവാണ്. കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, ബെംഗളൂരു വികസന അതോറിറ്റി കമ്മിഷണർ, കോർപറേഷൻ സിഇഒ തുടങ്ങി ബെംഗളൂരു ജല ബോർഡ്, ഭവനനിർമാണ ബോർഡ്, കർണാടക ആർടിസി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ നേതൃപദവി അലങ്കരിച്ചിരുന്നു.

മനസ്സു കൊണ്ട് എന്നും കൊല്ലത്തുകാരൻ

ദീർഘകാലം കർണാടകയി ലാണു ജീവിച്ചതെങ്കിലും മനസ്സുകൊണ്ട് എന്നും കൊല്ലത്തുകാരനായിരുന്നു .അലക്സാണ്ടർ. ജന്മനാടായ കൊല്ലം മങ്ങാട് കണ്ടച്ചിറയിലെ ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം ബെംഗളൂരുവിൽ ഒരുമിപ്പിച്ച് അവിടെ ഒരു ചെറിയ കണ്ടച്ചിറ തന്നെ അദ്ദേഹം ഒരുക്കിയിരുന്നെന്നു ബന്ധുക്കൾ തമാശ പറഞ്ഞിരുന്നു. ഇവിടെ നിന്ന് ബെംഗളൂരുവിൽ എത്തുന്നവരുടെ എന്തു ചെറിയ ആവശ്യത്തിൽ നും അലക്സാണ്ടർ മുന്നിലുണ്ടായിരുന്നു. കൊല്ലത്തുകാരായ പലർക്കും ഇന്ന് അവിടെ പഠനസൗകര്യം ലഭിക്കുന്നതു മുതൽ ജോലി കണ്ടെത്താൻ വരെ അദ്ദേഹം സഹായിച്ചു.

നവംബർ 12ന് ആണ് അദ്ദേഹം അവസാനമായി കൊല്ലത്തു വന്നത്. ഭാര്യയുടെ മരണശേഷം കണ്ടച്ചിറ സെന്റ് തോമസ് പള്ളിയിൽ പ്രാർഥനകൾ നടത്തുന്നതിന്റെ ഭാഗമായാണ് വന്നത്. അവിടെയുള്ള ബന്ധുക്കളെ യെല്ലാം കുട്ടി ഒരു സ്ലീപ്പർ ബസിൽ നാൽപതോളം പേരുടെ സംഘമായാണ് അദ്ദേഹം വന്നത്. അന്നു പ്രാർഥനയിൽ ബിഷപ് സ്റ്റാൻലി റോമനും ബിഷപ് പോൾ മുല്ലശ്ശേരിയുമെല്ലാം പങ്കെടുത്തിരുന്നു. മാതാപിതാക്കളും മറ്റ് ഉറ്റവരുമെല്ലാം അന്ത്യവിശ്രമം കൊള്ളുന്ന ഇവിടുത്തെ സെമിത്തേരിയിൽ ഇടയ്ക്കൊക്കെ പ്രാർഥനയ്ക്ക് എത്തണമെന്നത് അദ്ദേഹത്തിനു വലിയ നിർബന്ധമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group