ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ മുൻ എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എം.സുകുമാര്‍ ഷെട്ടി കോണ്‍ഗ്രസില്‍ ചേരാൻ തീരുമാനിച്ചു.പാര്‍ട്ടിയിലെ സമാന ചിന്താഗതിക്കാരുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ് പ്രവേശ പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നെമ്ബുവിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.”ബൈന്തൂര്‍ മേഖലയില്‍ ബി.ജെ.പിയെ വളര്‍ത്തിയ തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് തരാതെ തഴഞ്ഞു. കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച തനിക്കിപ്പോള്‍ പാര്‍ട്ടിയില്‍ കാല്‍കാശിന്റെ വിലയില്ല.
ആള്‍ബലവും അധ്വാന പാരമ്ബര്യവും ഉള്ളവരെ തഴയുന്ന ബി.ജെ.പി കര്‍ണാടകയില്‍ തകരുകയാണെന്ന്.” സുകുമാര്‍ അഭിപ്രായപ്പെട്ടു.കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ സന്ദര്‍ശിച്ചതായും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുവെന്നും ഷെട്ടി അറിയിച്ചു.
മൃഗങ്ങളെയും വെറുതെവിടില്ല, വയോധികയെ പീഡിപ്പിച്ച് നാടുവിട്ടു’; ക്രിസ്റ്റിന് കുട്ടിക്കാലം മുതല്‍ മോഷണവും
ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിൻ ചെറുപ്പം മുതല്‍ മോഷണക്കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. 2017ല്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെയാണ് നാട്ടില്‍ നിന്ന് മുങ്ങിയത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇയാള്‍ നാട്ടിലേക്ക് വരാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇയാള്‍ മൃഗങ്ങളെ പോലും വെറുതെ വിടാറില്ല. ഒരുപാട് മൃഗങ്ങളെ ഉപദ്രവിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചാണ് തുടക്കം.
നാട്ടില്‍ ആരുമായും ചങ്ങാത്തമൊന്നുമില്ല. വീട്ടുകാരോടും അത്ര അടുപ്പം കാണിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.നേരത്തെ ഒരു കേസില്‍ കോടതിയില്‍ ഹാജരാകാൻ കൊണ്ടു പോകുമ്ബോള്‍ വിലങ്ങൂരി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. പകല്‍ ഇയാളെ പുറത്തൊന്നും കാണാറില്ല. രാത്രി കാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇന്ന് വൈകീട്ട് ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
പിടികൂടുന്നതിനിടെ ഇയാള്‍ പുഴയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് വളരെ സാഹസികമായി പ്രതിയെ പിടികൂടുകായിരുന്നു.2022ല്‍ നംവബറില്‍ പെരുമ്ബാവൂരില്‍ ഒരു മോഷണക്കേസില്‍ ഇയാള്‍ പിടിയലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ഈ മാസം 10ന് ആണ് വിയ്യൂ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആലുവയില്‍ മാസങ്ങള്‍ക്ക് മുമ്ബ് ബീഹാര്‍ സ്വദേശിയുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്ബാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില് കേട്ട് ജനല്‍ തുറന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.നാട്ടുകാരില്‍ ഒരാള്‍ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണര്‍ത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂര്‍ണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു