ബംഗളൂരു: ഉത്തരകന്നഡയിലെ യെല്ലാപൂര്‍ മണ്ഡലത്തില്‍നിന്നുള്ള മുന്‍ എം.എല്‍.എ വി.എസ്. പാട്ടീല്‍, ജില്ല നേതാവ് ശ്രീനിവാസ് എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.വ്യാഴാഴ്ച ബംഗളൂരു ക്യൂന്‍സ് റോഡിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പാട്ടീലിന് കൈമാറി. വി.എസ്. പാട്ടീലിന്റെ വരവ് ഉത്തര കന്നഡയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയതായി ശിവകുമാര്‍ പറഞ്ഞു.യെല്ലാപൂര്‍ കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ശിവറാം ഹെബ്ബാര്‍ ഓപറേഷന്‍ താമരയില്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു.
പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവറാം ഹെബ്ബാര്‍ വിജയിക്കുകയും സംസ്ഥാന തൊഴില്‍ മന്ത്രിയാവുകയും ചെയ്തു.അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവറാം ഹെബ്ബാറിനെതിരെ വി.എസ്. പാട്ടീലിനെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം.മുമ്ബ് ബി.ജെ.പി ടിക്കറ്റില്‍ യെല്ലാപൂരില്‍നിന്ന് വിജയിച്ച പാട്ടീല്‍ 2013ലും 2018 ലും ശിവറാം ഹെബ്ബാറിനോട് തോറ്റു. പിന്നീട് ഹെബ്ബാര്‍ കളം മാറി ബി.ജെ.പിയിലെത്തിയപ്പോള്‍ പാട്ടീലിന്റെ സീറ്റ് നഷ്ടപ്പെടുകയായിരുന്നു.
അതേസമയം, ബി.ജെ.പി എം.എല്‍.സി പുട്ടണ്ണയും ജെ.ഡി-എസ് നേതാവ് വൈ.എസ്.വി ദത്തയും കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന് സൂചനയുണ്ട്.ഓപറേഷന്‍ താമരയില്‍ ബി.ജെ.പിക്കുവേണ്ടി ചരടുവലി നടത്തിയ നേതാക്കളിലൊരാളാണ് പുട്ടണ്ണ.എന്നാല്‍, പിന്നീട് ബി.ജെ.പി വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് പുട്ടണ്ണയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നത്. ബംഗളൂരു സിറ്റിയിലെ രാജാജി നഗര്‍, യശ്വന്ത്പുര്‍, പത്മനാഭ നഗര്‍ എന്നീ മണ്ഡലങ്ങളിലൊന്ന് പുട്ടണ്ണക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായി അറിയുന്നത്.
കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ജെ.ഡി-എസ് നേതാവ് വൈ.എസ്.വി ദത്ത പറഞ്ഞു.
കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാരുടെ തല്ലുമാല:ഒരു തടവുകാരൻ്റെ തലയ്ക്ക് സാരമായ പരിക്ക്
കണ്ണൂര്‍:* സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ന് വൈകുന്നേരമായിരുന്നു സംഘര്‍ഷം.
വിവേക് ഉൾപ്പെടുന്ന അഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ തടവുകരാണ് നിലവിൽ കണ്ണൂര്‍ സെൻട്രൽ ജയിലിൽ കഴിയുന്നത്. കാപ തടവുകാര്‍ തമ്മിൽ വാക്കേറ്റവും സംഘര്‍ഷവും ഇപ്പോൾ സ്ഥിരം സംഭവമാണെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.