ബിഹാറിലെ ഛപ്രയില്‍ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് 45 കാരനായ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മൂവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.റായ്പുര സ്വദേശിയായ അലംഗീര്‍ അൻസാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷം മുമ്ബാണ് അലംഗീര്‍ ആദ്യ ഭാര്യ സല്‍മയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ സ്ഥിരമായതോടെ സല്‍മ മാറി താമസിക്കാൻ തുടങ്ങി. പിന്നീട് ആറുമാസം മുൻപാണ് ബംഗാള്‍ സ്വദേശിയായ ആമിനയെ വിവാഹം ചെയ്തത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന അൻസാരി ഭാര്യയോടൊപ്പം അവിടെയായിരുന്നു താമസം.
ഇതിനിടെ ആദ്യ ഭാര്യ സല്‍മ ദിവസങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹിയില്‍ എത്തുകയും, രണ്ടാം ഭാര്യയെ കാണുകയും ചെയ്തിരുന്നു.ബക്രീദ് ആഘോഷിക്കാൻ ആലംഗീര്‍ നാട്ടിലെത്തിയതറിഞ്ഞ് സല്‍മ ജൂലൈ ഒമ്ബതിന് ബീഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാതോടെ ഭാര്യമാര്‍ ചേര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.ഗുരുതരാവസ്ഥയിലായിരുന്നു ആലംഗീറിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് പട്ന മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സഹോദരിയുടെ പരാതിയില്‍ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വൃഷ്ണം മുറിച്ചുമാറ്റിയ നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ശരീരം, ആത്മഹത്യയെന്ന് സംശയം
ഹൈദരാബാദ്: ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ചോര വാര്‍ന്നു മരിച്ചു. ഇരുപതുകാരനായ ദീക്ഷിത് റെഡ്ഡിയാണ് വൃഷ്ണം മുറിച്ച് ചോര വാര്‍ന്നു മരിച്ചത്.ഇയാള്‍ വിഷാദ രോഗിയാണെന്നും ആത്മഹത്യ ചെയ്തതാകുമെന്നുമാണ് പ്രാഥമിക നിഗമനം.അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്നു ദീക്ഷിതിന്റെ താമസം. നാല് വര്‍ഷത്തിന് മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ചികിത്സ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നും സഹപാഠികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ ദിവസം ഡല്‍ഹി ഐഐടിയിലെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ ആയുഷ് അഷ്ന(20) ആണ് ജീവനൊടുക്കിയത്. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആയുഷ് ക്യാമ്ബസിലെ ഹോസ്റ്റല്‍ തൂങ്ങിമരിക്കുകയായിരുന്നു.