ദില്ലി; യുഎസിലേക്ക് പോകാനൊരുങ്ങുവെ തന്നെ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ തടഞ്ഞെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആകര് പട്ടേല്‍.ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ യാത്രയ്ക്ക് ഗുജറാത്ത് കോടതിയില്‍ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
ആംനസ്റ്റി ഇന്ത്യ ഇന്റര്‍നാഷണലിനെതിരെ സിബിഐ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തന്നെ എക്സിറ്റ് കണ്ട്രോള് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംനസ്റ്റിക്കെതിരെ മോദി സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്, എന്നായിരുന്നു പട്ടേലിന്റെ ട്വീറ്റ്.
അതേസമയം ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സൂറത്ത് കോടതി യു എസിലേക്ക് പോകാന്‍ പട്ടേലിന് അനുമതി നല്‍കിയതെന്നാണ് സിബിഐയുടെ വിശദീകരണം. 36 കോടി രൂപയുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എഫ്സിആര്‍എ ലംഘനത്തിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ സി ബി ഐ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും സി ബി ഐ പറഞ്ഞു.2010 ലെ വിദേശ സംഭാവന നിയമം ലംഘിച്ചുവെന്നാരോപിച്ച് ആഭ്യന്തര മന്ത്രാലയം നല്കിയ പരാതിയെ തുടര്‍ന്ന് 2019 നവംബറില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്കും അതിന്റെ മൂന്ന് അസോസിയേറ്റ് ഓര്ഗനൈസേഷനുകള്ക്കുമെതിരെ സിബിഐ കേസെടുത്തിരുന്നു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എ ഐ ഐ പി എല്‍), ഇന്ത്യന്‍സ് ഫോര്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ട്രസ്റ്റ് (ഐ എ ഐ ടി), ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ ഫൗണ്ടേഷന് ട്രസ്റ്റ് (എ ഐ ഐ എ ഫ്ടി), ആംനസ്റ്റി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ ഫൗണ്ടേഷന് (എ ഐ എസ് എ എഫ്) തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു |ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലണ്ടനിലെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപമായി 10 കോടി രൂപ ആംനസ്റ്റി ഇന്ത്യയിലേക്ക് അയച്ചതായി ആഭ്യന്തര മന്ത്രാലയം നല്കിയ പരാതിയില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സ്ഥാപനങ്ങളില്‍ നിന്ന് ആംനെസ്റ്റി ഇന്ത്യയിലേക്ക് മറ്റൊരു 26 കോടി രൂപ കൂടി എത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.