ബെംഗളൂരു: കടുവ സങ്കേതങ്ങളിൽ ഇതര സംസ്ഥാന വാഹനങ്ങൾക്ക് വനംവകുപ്പ് പ്രവേശന ഫീസ് ഏർപ്പെടുത്തുന്നു. ബന്ദിപ്പൂർ, നഗർഹോളെ, ഉത്തരകന്നഡയിലെ കാളി, ബില്ലിഗിരി രാംനാഥ (ബി.ആർ.ടി.സി) സങ്കേതങ്ങളിലേക്കാണ് പ്രവേശന ഫീസ്ഏർപ്പെടുത്തിയത്. കാർ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് 20 രൂപയും ഭാരവാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്.
കേരളവുമായി അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ, നഗർഹോളെ, സങ്കേതങ്ങളിൽ ഏപ്രിൽ മുതൽ പ്രവേശനഫീസ് ഈടാക്കുന്നുണ്ട്.തമിഴ്നാട് ഗോവ സംസ്ഥാനങ്ങളുമായി കടുവ സങ്കേതങ്ങൾ അതിർത്തി പങ്കിടുന്നുണ്ട്. വന്യ ജീവിസങ്കേതങ്ങളുടെ സംരക്ഷണത്തിന് ദേശീയ കടുവ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഫീസ് ഏർപ്പെടുത്തുന്നതിന് വനംവകുപ്പ് പ്രിൻസിപ്പലെ ചീഫ് കൺസർവേറ്റർ രാജീവ് രഞ്ജൻ പറഞ്ഞു
ജീവിച്ചിരിക്കുന്ന ഭര്‍ത്താവ് ട്രെയിന്‍ അപകടത്തില്‍ മരിച്ചെന്ന് വാദം; ദുരിതാശ്വാസത്തുക തട്ടാന്‍ ശ്രമിച്ച ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് രംഗത്ത്.
ബാലസോര്‍: ഭര്‍ത്താവ് ജീവിച്ചിരിക്കെ മരിച്ചെന്ന് കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ കേസ്.ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് കേസ്.കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയാണു ഭര്‍ത്താവ് വിജയ് ദത്ത ബാലസോര്‍ അപകടത്തില്‍ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്. വ്യാജ ആധാര്‍ കാര്‍ഡും അവര്‍ കൊണ്ടുവന്നു. മോര്‍ച്ചറിയില്‍ കിടക്കുന്ന മൃതദേഹം ഭര്‍ത്താവിന്റേതാണ് എന്നായിരുന്നു അവരുടെ അവകാശവാദം.ആശുപത്രി അധികൃതരും പൊലീസും രേഖകള്‍ പരിശോധിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി.
ഇതിനിടെ ഭര്‍ത്താവ് വിജയ് ദത്ത തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. കേസ് എടുത്തതായി ബാദംബ പൊലീസ് അറിയിച്ചു. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.അതേസമയം ബാലസോറിലെ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്ബളുകള്‍ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികള്‍ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്ബിളുകള്‍ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഭുവനേശ്വര്‍ മുൻസിപ്പല്‍ കമ്മിഷണര്‍ വിജയ് അമൃത് കുലങ്കെ പറഞ്ഞു.മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹങ്ങള്‍ തിരിച്ചറിയാൻ സാധിക്കൂ. തിരിച്ചറിയാനാകാത്തതിനാല്‍ ഒരു മൃതദേഹത്തിനു തന്നെ പല അവകാശികള്‍ എത്തുന്നുണ്ട്.’- വിജയ് അമൃത് കുലങ്കെ പറഞ്ഞു.ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ തുടങ്ങിയ സെന്ററില്‍ തിങ്കളാഴ്ച 20 പേരുടെ ഡിഎൻഎ സാമ്ബിളുകള്‍ ശേഖരിച്ചു. ട്രെയിൻ അപകടത്തിലെ മൊത്തം മരണ സംഖ്യ 288 ആണെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചു. 193 മൃതദേഹങ്ങള്‍ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. ഡിഎൻഎ സാമ്ബിളുകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇനി മൃതദേഹങ്ങള്‍ വിട്ടു നല്‍കൂ എന്നും അധികൃതര്‍ അറിയിച്ചു.