ബംഗളൂരു: മൈസൂരു ചാമുണ്ഡി മലയിലും ഗോപാല സ്വാമി കുന്നിലും കാട്ടുതീ പടര്‍ന്ന് നൂറുകണക്കിന് ഏക്കറില്‍ വനം നശിച്ചു.അടിക്കാടും മരങ്ങളും കൂട്ടത്തോടെ കത്തിയപ്പോള്‍ ചെറുജീവികളും പക്ഷികളുമടക്കം നിരവധി ജീവികള്‍ വെണ്ണീറായി.നന്തി പ്രതിമ റോഡ് പരിസരത്ത് പ്രത്യക്ഷപ്പെട്ട തീ അതിവേഗം പടരുകയായിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് തീ കണ്ടത്. രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാറ്റിന്റെ ഗതിക്കൊത്ത് ആളിപ്പടര്‍ന്ന തീച്ചൂടും വെയിലും കാരണം പ്രായസം നേരിട്ടു. 40 അംഗ അഗ്നിശമന സേന നടത്തിയ തീവ്രശ്രമത്തില്‍ വൈകുന്നേരം അഞ്ചോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വാഹനം പോവാന്‍ പാതയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.ഗുണ്ടല്‍പേട്ട, ഗോപാല സ്വാമി ഹില്‍സ്, കുണ്ടകെരെ, മൂലെഹൊളെ, മദ്ദൂര്‍, ഓംകാര്‍ റേഞ്ചുകളില്‍ നിന്നുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തന ഭാഗമായി. വന്യമൃഗങ്ങള്‍ക്ക് നാശം സംഭവിച്ചതായി ഇതുവരെ വിവരമില്ലെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ധന്യ ശ്രീ പറഞ്ഞു.
ഹോളി ആഘോഷം: ബെംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു
ഹോളി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ബെംഗ്ലൂറില്‍ നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ.ഈമാസം ഏഴിന് രാത്രി 11.55-ന് ബൈയപ്പനഹള്ളി സര് എം വിശ്വേശ്വരയ്യ ടെര്‍മിനലില്‍ നിന്നാണ് ഹോളി എക്സ്പ്രസ് പ്രത്യേക തീവണ്ടി (06501) പുറപ്പെടുക. എട്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തീവണ്ടി കണ്ണൂരിലെത്തും. തീവണ്ടിയില്‍ 18 എസി ത്രീ ടയര്‍ സ്ലീപര്‍ കോചുകളുണ്ടായിരിക്കും.
വിശ്വേശ്വരയ്യ ടെര്‍മിനലില്‍നിന്ന് പുറപ്പെടുന്ന തീവണ്ടിക്ക് കൃഷ്ണരാജപുരം (രാത്രി 12.38), ബംഗാരപ്പേട്ട് (പുലര്‍ചെ 1.23), സേലം (പുലര്‍ചെ 5.12), ഈറോഡ് ജന്ക്ഷന് (രാവിലെ 6.25), തിരുപ്പുര്‍ (രാവിലെ 7.13), കോയമ്ബത്തൂര്‍ ജന്ക്ഷന് (8.12), പാലക്കാട് ജന്ക്ഷന് (9.32), ഷൊര്‍ണൂര്‍ ജന്ക്ഷന് (10.22), തിരൂര്‍ (11.08), കോഴിക്കോട് (11.50) എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.തിരിച്ച് എട്ടിന് രാത്രി 10.40-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടി (06502) ഒമ്ബതിന് ഉച്ചയ്ക്ക് ഒരുമണിക്ക് ബെംഗ്ലൂറിലെത്തും.
കോഴിക്കോട് (രാത്രി 11.45), തിരൂര്‍ (രാത്രി 12.23), ഷൊര്‍ണൂര്‍ ജന്ക്ഷന് (പുലര്‍ചെ 1.17), പാലക്കാട് ജന്ക്ഷന് (പുലര്‍ചെ 2.17), കോയമ്ബത്തൂര്‍ ജന്ക്ഷന് (പുലര്‍ചെ 4.37), തിരുപ്പുര്‍ (5.28), ഈറോഡ് (6.30), സേലം രാവിലെ (7.22), ബംഗാരപ്പേട്ട് (10.48), കൃഷ്ണരാജപുരം (11.38) എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.