Home Featured ബെംഗളൂരു-മൈസൂരു പാതയിൽ 24 മേൽനടപ്പാതകൾ നിർമിക്കാൻ നടപടി

ബെംഗളൂരു-മൈസൂരു പാതയിൽ 24 മേൽനടപ്പാതകൾ നിർമിക്കാൻ നടപടി

ബെംഗളൂരു : ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ 24 ഇടത്ത് മേൽനടപ്പാതകൾ നിർമിക്കാൻ സർക്കാർ നടപടിതുടങ്ങി. നാട്ടുകാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുന്നതിനാണിത്. അതിവേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് മുമ്പിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.പത്തുവരിപ്പാത മുറിച്ചുകടന്ന് റോഡിനിരുവശത്തേക്കും കടക്കാൻ പ്രദേശവാസികൾക്ക് കഴിയാത്തത് പരാതിക്കിടയാക്കിയിരുന്നു. 24 മേൽനടപ്പാതകൾ നിർമിക്കുന്നതിനുള്ള വിശദമായ പദ്ധതി തയ്യാറാക്കാൻ ദേശീയപാതാ അതോറിറ്റിയുടെ വിദഗ്ധരോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.

മൈസൂരു, മാണ്ഡ്യ, ബെംഗളൂരു അർബൻ ,രാമനഗര ജില്ലകളിൽപെടുന്ന സിദ്ധലിംഗപുര, കലാസ്‌തവാഡി, കണിമിനികെ, മഞ്ചനായകനഹള്ളി, കല്ലുഗോപഹള്ളി, ഹുൽത്താർ ഹൊസദൊഡ്ഡി, മാദാപുര, ദബനഗുണ്ട തുടങ്ങിയ സ്ഥലങ്ങളിൽ മേൽനടപ്പാതകൾ നിർമിക്കാനാണ് പദ്ധതി.

ഒരു കോടി വീതം നഷ്‌ടപരിഹാരം വേണം; മൻസൂര്‍ അലി ഖാൻ ഹൈക്കോടതിയില്‍

സ്ത്രീത്വത്തെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ തൃഷ, ചിരഞ്ജീവി, ദേശീയ വനിത കമ്മിഷൻ അംഗം ഖുശ്ബു എന്നിവര്‍ക്കെതിരെ മാനനഷ്‌ടക്കേസുമായി മൻസൂര്‍ അലി ഖാൻ ഹൈക്കോടതിയില്‍.ഇവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ അപമാനിച്ചെന്നും എഡിറ്റ് ചെയ്‌ത വിഡിയോ പ്രചരിപ്പിച്ചുവെന്നുമാണ് മൻസൂര്‍ അലി ഖാൻറെ പരാതി. തനിക്ക് ഒരു കോടി വീതം നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.

തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്‌തത് പ്രചരിപ്പിച്ചു, വിഡിയോ പൂര്‍ണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രംഗത്തെത്തിയതെന്നും പരാതിയില്‍ പറയുന്നു. വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നടത്തിയ മൻസൂര്‍ അലിഖാൻറെ അഭിമുഖത്തിലാണ് താരം തൃഷയെ കുറിച്ച്‌ മോശമായി സംസാരിച്ചത്. വിവാദമായതോടെ മൻസൂര്‍ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. സംഭവത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുതിരുന്നെങ്കിലും കേസുമായി മുന്നോട്ടു പോകാൻ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group