ബെംഗളൂരു: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെത്തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിന് വിലയുയർത്താനൊരുങ്ങി ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ. 10 മുതൽ 15 ശതമാനംവരെ വിലവർധനവുണ്ടാകുമെന്നാണ് വിവരം.
ഈ മാസം 25-ന് ബെംഗളൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യോഗത്തിൽ വിലവർധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഭക്ഷ്യവസ്തുക്കൾക്കുപുറമേ വൈദ്യുതിനിരക്കും വർധിച്ചതോടെയാണ് ഹോട്ടൽ ഭക്ഷണത്തിന് വിലയുയർത്താൻ ഉടമകൾ ആലോചിച്ചത്.
അനിരുദ്ധ് സംഗീതത്തിന് വില പത്തുകോടി
ഇന്ത്യൻ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്ന റെക്കോര്‍ഡ് ഇനി അനിരുദ്ധ് രവിചന്ദറിന് സ്വന്തം.ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിന് അനിരുദ്ധ് വാങ്ങിയ പ്രതിഫലം പത്തുകോടി എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യൻ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനാവുകയാണ് അനിരുദ്ധ് രവിചന്ദര്‍. എട്ടുകോടി രൂപ പ്രതിഫലം വാങ്ങുന്ന എ.ആര്‍. റഹ്മാന്റെ റെക്കോര്‍ഡാണ് അനിരുദ്ധ് മറികടന്നിരിക്കുന്നത്.
ജവാൻ ടീസറിനൊപ്പം അനിരുദ്ധിന്റെ സംഗീതവും ബോളിവുഡ് ഏറ്റെടുത്തു. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധിന്റെ രംഗപ്രവേശം. ത്രീയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പിന്നീട് അനിരുദ്ധ് തമിഴില്‍ തരംഗം തീര്‍ത്തു. ലിയോ, ജയിലര്‍, ദേവര, ഇന്ത്യൻ 2, ഡോണ്‍, തുനിവ് എന്നീ ചിത്രങ്ങളിലെല്ലാം അനിരുദ്ധ് സംഗീതമാണ് .