Home Featured 10% ഭക്ഷണ വില കൂട്ടി ബെംഗളൂരു ഹോട്ടലുകൾ

10% ഭക്ഷണ വില കൂട്ടി ബെംഗളൂരു ഹോട്ടലുകൾ

ബെംഗളൂരു • ഭക്ഷണത്തിന് 10% വരെ നിരക്ക് ഉയർത്തി നഗരത്തിലെ ഹോട്ടൽ അസോസിയേഷൻ, പാചകവാതക വിലയും ഭക്ഷ്യവ സ്തുക്കളുടെ വിലയും കുതിച്ചുയർന്നതോടെയാണ് ബൃഹത് ബെംഗളൂരു ഹോട്ടലേഴ്സ് അസോസിയേഷൻ (ബിബിഎ ച്ച്എ) നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയത്. ഇടത്തരം ഹോട്ടലുകൾ കഴിഞ്ഞ മാസം തന്നെ നിരക്ക് ഉയർത്തിയിരുന്നു.

കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അടിക്കടി ഉയരുന്ന പാചകവാതക വിലയും ഭക്ഷ്യ എണ്ണ വിലയും കനത്ത തിരിച്ചടിയാണെന്ന് ബിബിഎച്ച്എ പ്രസി ഡന്റ് പി.സി.റാവു പറഞ്ഞു.വാടക, വൈദ്യുതി, വെള്ളം, ജീവനക്കാരുടെ വേതനം എന്നിവയ്ക്കുള്ള വരുമാനവും കണ്ടെത്തണം. ഇത് ലഭിക്കാത്ത സാഹചര്യത്തിൽ പലരും ഹോട്ടലുകൾ അട ച്ചുപൂട്ടുകയാണ്. പാചകസാമഗ്രി കൾ വിറ്റഴിക്കാൻ പോലും കഴിയുന്നില്ലെന്നും റാവു പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group