Home Featured ഇന്ന് എന്റെ ജന്മദിനം; കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു; ഭക്ഷ്യവിഷബാധ; 17 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഇന്ന് എന്റെ ജന്മദിനം; കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു; ഭക്ഷ്യവിഷബാധ; 17 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച്‌ പതിനേഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ എല്ലാ വിദ്യാര്‍ഥികളും ആശുപത്രിയിലാണെന്നും അപകടനില തരണം ചെയ്തതായും അധികൃതര്‍ പറഞ്ഞു.

നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തത്. കുട്ടികള്‍ ഇത് കഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയത്. ചോക്ലേറ്റ് കഴിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ 17 വിദ്യാര്‍ഥികള്‍ക്ക് നെഞ്ചുവേദ അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ സിതാബുള്‍ഡിയിലെ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായും മൂന്ന് വിദ്യാര്‍ഥികള്‍ തീവ്രപരിചരണ വിഭാഗത്തിലുമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു,

കറുത്തകാറില്‍ എത്തിയ ആളാണ് ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. കുറ്റവാളിയെ പിടികൂടാന്‍ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

‘4ജിയെക്കാളും, 5ജിയെക്കാളും വലിയ ജി ഉണ്ട്’: അംബാനിയുടെ വീഡിയോ വൈറലാകുന്നു.!

ഗാന്ധിനഗര്‍: 4ജിയെക്കാളും, 5ജിയെക്കാളും വലിയ ജി, , ‘മാതാജിയും പിതാജിയുമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് അംബാനിയുടെ വാക്കുകള്‍. 

കഴിഞ്ഞ വാരം നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ വിജയത്തിന് ‘മാതാജിയും പിതാജിയും’ നൽകിയ പിന്തുണയെക്കുറിച്ച് അംബാനി വിദ്യാര്‍ത്ഥികളെ ഓർമ്മിപ്പിച്ചു. എന്ത് പ്രതിസന്ധിയിലും അവർ ഏറ്റവും ‘ആശ്രയിക്കാവുന്ന സ്തംഭങ്ങളാണ്’ മാതാപിതാക്കള്‍ എന്ന് അംബാനി പറഞ്ഞു.

രാജ്യത്തെ 4ജി, 5ജി നെറ്റ്‌വർക്കുകളെക്കുറിച്ച് സംസാരിക്കവെ അംബാനി പറഞ്ഞു, “ഞാൻ നിങ്ങളുടെ സ്വന്തം ഭാഷയിൽ – യുവാക്കളുടെ ഭാഷയിൽ ഒരു കാര്യം പറയട്ടെ. ഇക്കാലത്ത്, എല്ലാ യുവാക്കളും 4ജിയുടെയും ഇപ്പോൾ 5ജി-യുടെയും ആവേശത്തിലാണ്. എന്നാൽ അങ്ങനെയൊന്നുമില്ല. മാതാജിയേക്കാളും പിതാജിയേക്കാളും ശ്രേഷ്ഠമായ ഈ ലോകത്തിൽ മറ്റൊരു ‘ജി’യില്ല. അവർ നിങ്ങളുടെ ഏറ്റവും ആശ്രയയോഗ്യമായ ശക്തി സ്തംഭങ്ങളാണ്.

“ഇന്ന് എല്ലാ ലൈറ്റും നിങ്ങളുടെ മുകളിലാണ്. മാതാപിതാക്കളുടെ ചിറകിനിടയില്‍ നിന്നും നിങ്ങള്‍ മുതിര്‍ന്നവരായി. നിങ്ങൾ വേദിയിലേക്ക് നടന്ന് നിങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത് കാണാൻ മാതാപിതാക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അത് അവരുടെ ചിരകാല സ്വപ്നമാണ് അത്. നിങ്ങളെ ഇവിടെ എത്തിക്കാൻ അവർ സഹിച്ച പോരാട്ടങ്ങളും ത്യാഗങ്ങളും ഒരിക്കലും മറക്കരുത്” റിലയൻസ് ചെയർമാൻ പറഞ്ഞു. നിങ്ങളുടെ വിജയത്തിൽ അവരുടെ സംഭാവനകൾ വിലമതിക്കാന്‍ സാധിക്കില്ല”

വ്യവസായി ഹർഷ ഗോയങ്ക ഉൾപ്പെടെ നിരവധി പേരാണ് അംബാനിയുടെ വീഡിയോ പങ്കിട്ടത്. അദ്ദേഹം ട്വീറ്റ് ചെയ്തു: “4G, 5G എന്നിവയേക്കാൾ കൂടുതൽ ആശ്രയിക്കാവുന്നത് എന്താണ്? മുകേഷ് അംബാനി അത് പറഞ്ഞു തരുന്നു” -ഹർഷ ഗോയങ്ക ട്വീറ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group