Home Featured ബെംഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

ബെംഗളൂരു: കൊപ്പാളിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. സംഗാപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷണം കഴിച്ചയുടനെ ഛർദിയും വയറിളക്കവുമുണ്ടായത്. തുടർന്ന് ഇവരെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 20 വിദ്യാർഥികളെ പ്രാഥമികചികിത്സ നൽകി വീട്ടിലേക്കയച്ചെങ്കിലും 15 വിദ്യാർഥികൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസവകുപ്പിലെയും ആരോഗ്യവകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടികൾക്ക് വിതരണംചെയ്ത ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാംപിൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാലേ ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കാനുള്ള നിർദേശവും നൽകി.കനത്ത ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നുകൂടിയാണ് കൊപ്പാൾ. ഉയർന്ന ചൂടും കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാകാനുള്ള കാരണമായേക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പരമാവധി കട്ടികുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതുമായ ആഹാരം കുട്ടികൾക്ക് നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ബാബരി മസ്ജിദും ഗുജറാത്ത് കലാപവും വെട്ടി, രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടുത്തി എൻ.സി.ഇ.ആര്‍.ടി പാഠപുസ്തകം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയും പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തിയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകം. ഈ അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് വെട്ടിമാറ്റലും കൂട്ടിച്ചേർക്കലും.2024-25 അധ്യയനവർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) വരുത്തിയിരിക്കുന്നത്.

ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് ചേർത്തു. പ്ലസ് ടു സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയകലാപങ്ങളുടെ ചിത്രവും ഒഴിവാക്കി.12-ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിൽനിന്നും, നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, ആദിവാസികളെ വലിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.

മാറ്റങ്ങൾ വ്യാഴാഴ്ച എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വികാസങ്ങൾക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്തതാണെന്ന് എൻ.സി.ഇ.ആർ.ടി പറയുന്നു

You may also like

error: Content is protected !!
Join Our WhatsApp Group