ബെംഗളൂരു: ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന പാൽ വില വർധനവ് ഹോട്ടലുകളിലും ബേക്കറികളിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന് കൂടുതൽ വില നൽകേണ്ടി വരുമെന്ന് സൂചന.പരിപ്പ്, അരി, പച്ചക്കറി എന്നിവയുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഹോട്ടലുടമകളും ബേക്കറികളും ഇതിനകം തന്നെ ഭക്ഷണവില വർധിപ്പിച്ചിട്ടുണ്ട്.പല ഹോട്ടലുകളും ഒരു കപ്പ് കാപ്പി/ചായയുടെ വില 12 രൂപയിൽ നിന്ന് 15 രൂപയായി വർധിപ്പിക്കാൻ ഒരുങ്ങുന്നതായി ഹോട്ടൽ വ്യവസായ വൃത്തങ്ങൾ അറിയിച്ചു.15 രൂപയ്ക്ക് ഒരു ചായയ്ക്ക് ഈടാക്കുന്ന ഹോട്ടലുകൾ അത് 17 രൂപയായി ഉയർത്തിയേക്കും.
അതേസമയം ബ്രെഡ് വില തീർച്ചയായും ഉയരുമെന്ന് ബികെയ്സ് ബ്രാൻഡിന്റെ ചെയർമാൻ ബിഎസ് ഭട്ട് മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ മിക്ക ഉൽപന്നങ്ങളിലും പാൽ അടിസ്ഥാനചേരുവകളിലൊന്നായതിനാൽ ബേക്കറികൾ അവരുടെ ബേക്കറി ഇനങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ക്രീം തയ്യാറാക്കുന്നതിൽ പാലും അത്യന്താപേക്ഷിതമാണ്.ആവശ്യവസ്തുക്കളും, വൈദ്യുതി, കൂലി എന്നിവയുടെ വില വർധിച്ചതിനാൽ ഇതിനകം ബ്രെഡ്, ബൺ എന്നിവയുടെ വില വർധിപ്പിച്ചിട്ടുണ്ട്.പാൽ ഈ വില വർധന വീണ്ടും ഉണ്ടായതോടെ ബഡ് വില ഇനിയും വർദ്ധിപ്പിക്കും ഭട്ട് വിശദീകരിച്ചു.
അടിമുടി മാറാന്‍ എയര്‍ ഇന്ത്യ! ഭാഗ്യചിഹ്നമായ മഹാരാജയിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ അടിമുടി മാറുന്നു. പുത്തൻ അഴിച്ചുപണികളുടെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജയെയും പരിഷ്കരിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം.മാറിവന്ന സാഹചര്യം കണക്കിലെടുത്താണ് ഭാഗ്യചിഹ്നത്തിലും മാറ്റം വരുത്താനുളള തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയത്.എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ബിസിനസ് യാത്രക്കാരും, കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകളുമാണ്. ഇവര്‍ക്ക് മഹാരാജയുടെ പ്രാധാന്യം അറിയണമെന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റൊരു ഭാഗ്യചിഹ്നം കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. എയര്‍പോര്‍ട്ട് ലോഞ്ച്, പ്രീമിയം ക്ലാസുകള്‍ എന്നിവിടങ്ങളില്‍ മഹാരാജ ചിത്രം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും, ഇവയെ ഇനി ഭാഗ്യചിഹ്നമായി അവതരിപ്പിക്കില്ല എന്നാണ് സൂചന. 1946 ലാണ് മഹാരാജ ചിത്രം രൂപകല്‍പ്പന ചെയ്തത്.