ബെംഗളൂരു: തിരക്കേറിയ കർമലാരം – ഗുഞ്ചൂർ റോഡിൽ ലെവൽ ക്രോസിൽ കാത്തുകിടന്ന് മുഷിയുന്ന യാത്രക്കാർക്ക് ആശ്വാസമേകാൻ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നാലുമാസം മുമ്പാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ തൂണുകളുടെ നിർമാണം നടക്കുന്നു. പ്രദേശവാസികൾക്കും സമീപത്തെ ടെക്പാർക്കുകളിലുള്ളവർക്കും ഏറെ ആശ്വസമാകുന്നതാകും മേൽപ്പാലം. സർജാപുര മെയിൻ റോഡിനെ വർത്തൂർ മെയിൻ റോഡുമായി ബന്ധിപ്പിക്കുന്ന റോഡിൽ കർമലാരം റെയിൽവേ സ്റ്റേഷനുസമീപത്തെ ലെവൽ ക്രോസിങ്ങിലാണ് മേൽപ്പാലം നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ലെവൽ ക്രോസിങ്ങിൽ വാഹനങ്ങൾ കാത്തുകിടക്കേണ്ട അവസ്ഥയ്ക്ക് ശാശ്വതപരിഹാരമാകും..
ദക്ഷിണ പശ്ചിമ റെയിൽവേയാണ് മേൽപ്പാലംനിർമാണം നടത്തുന്നത്.രണ്ട് പാളത്തിലൂടെയും തീവണ്ടികൾ കടന്നുപോകുന്നതിനാൽ ലെവൽ ക്രോസിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ചില സമയങ്ങളിൽ തീവണ്ടികൾ കടന്നു പോകാൻ 15 മിനിറ്റോളം യാത്രക്കാർക്ക് കാത്തുകിടക്കേണ്ട അവസ്ഥയായിരുന്നു. ഇതിന് പുറമേ കർമലാരം – ഗുഞ്ചൂർ റോഡിലൂടെ വലിയ വാഹനങ്ങളും വന്നുതുടങ്ങിയതോടെ യാത്ര കൂടുതൽ ബുദ്ധിമുട്ടാക്കിയിരുന്നു. ഇവിടെ മേൽപ്പാലം വേണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മേൽപ്പാലം പദ്ധതിക്ക് 2020-ൽ റെയിൽവേയുടെ അനുമതി ലഭിച്ചതാണ്.
പക്ഷേ, കഴിഞ്ഞ ജൂൺ അവസാനമാണ് മേൽപ്പാലംനിർമാണം ആരംഭിച്ചത്. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ 40 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 280 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ളതാകും മേൽപ്പാലം. രണ്ടുവരി പാതയാകും ഉണ്ടാവുക. രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ദക്ഷിണ പശ്ചിമ റെയിൽവേ ലക്ഷ്യമിടുന്നത്.സർജാപുര റോഡിൽനിന്ന് വൈറ്റ്ഫീൽഡിലേക്ക് പോകുന്നവർക്കും മേൽപ്പാലം ഉപകരിക്കും. ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ട് മേൽപ്പാലം വഴി വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് പോകാം. ടെക് പാർക്കുകളിൽ ജോലി ചെയ്യുന്ന ഒട്ടേറെ ഐ.ടി. ജീവനക്കാർക്കും ഉപകാരമാകും. മേൽപ്പാലം യാഥാർഥ്യമായാലും നിലവിലുള്ള പാതയും യാത്രക്കാർക്ക് ഉപയോഗിക്കാം.
പകരം വഴി:മേൽപ്പാലം നിർമാണം നടക്കുന്നതിനാൽ കർമലാരം – ഗുഞ്ചൂർ റോഡിലൂടെയുള്ള ഗതാഗതം നാലു മാസത്തോളമായി തടഞ്ഞിരിക്കുകയാണ്.മേൽപ്പാലം പദ്ധതി യാഥാർഥ്യമാകുന്നത് വരെ ഈ റോഡിലൂടെ വാഹന ഗതാഗതം അനുവദിക്കില്ല.സർജാപുര റോഡിൽനിന്ന് വർത്തൂർ ഭാഗത്തേക്ക് പോകേണ്ടവർ കർമലാരം ഗേറ്റ് ബസ് സ്‌റ്റോപ്പ് കഴിഞ്ഞുള്ള മേൽപ്പാലം കഴിഞ്ഞ് ഇടത്തേക്ക് തിരിഞ്ഞ് കർമലാരം 100 ഫീറ്റ് റോഡിലൂടെ കർമലാരം – ഗുഞ്ചൂർ റോഡിലെത്തണം. അതേസമയം, ഗതാഗതം തിരിച്ചു വിടുന്നതിനുള്ള അറിയിപ്പ് ബോർഡ് അധികൃതർ വെച്ചിട്ടുണ്ടെങ്കിലും പലരും കർമലാരം സ്റ്റേഷൻ ഭാഗത്തേക്ക് പോയി മടങ്ങി വരാറുണ്ട്.
ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്; മമ്മൂട്ടി സര്‍ സ്പെഷ്യലായി തോന്നി: ജ്യോതിക
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഈ മാസം 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ അനുഭവം വെളിപ്പെടുത്തുകയാണ് ജ്യോതിക. മമ്മൂട്ടി കമ്ബനിയ്‌ക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജ്യോതിക പറഞ്ഞു. ഒരുപാട് നടന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് സ്‌പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു.
വലിയൊരു നിലയിലാണെങ്കിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാൻ തയ്യാറാകുന്നുണ്ടെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. കാതലിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക.’മമ്മൂട്ടി കമ്ബനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഞാൻ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി. ഒരു കാര്യം തുറന്ന് പറയുകയാണെങ്കില്‍ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ വളരെ സ്പെഷ്യലായി തോന്നി. വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല.
ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാൻ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികള്‍ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ. ഈ സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി.’ ജ്യോതിക പറഞ്ഞു.