കാവേരി ജംക്ഷനിൽ ഗതാഗതക്കുരുക്കിന് പേരുകേട്ട വീതി കുറഞ്ഞ അടിപ്പാത (മാജിക് ബോക്സ്) അടച്ച് പകരം മേൽപാലം നിർമിക്കാൻ പദ്ധതി. ദേവനഹള്ളിയിൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെയാണ് 2008ൽ സിഗ് നൽ രഹിത ഇടനാഴിയുടെ ഭാഗമായി കാവേരി ജംക്ഷനിൽ അടി പ്പാത നിർമിച്ചത്.
എന്നാൽ അശാസ്ത്രീയമായ നിർമാണ പ്രവർത്തികൾ കാരണം ചെറുമഴ പെയ്താൽ പോലും അടിപ്പാതയിൽ വെള്ളം കയറും. ഇതോടെ ദിവസങ്ങളോളം ഇതിലൂടെയുള്ള ഗതാഗതം മുടങ്ങും. അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ബിബിഎംപി പൊതുമരാമത്ത് വിഭാഗം പലവിധ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഇവ ഫലം കണ്ടില്ല. ഇതോടെയാണ് അടിപ്പാത അടച്ച് പകരം മേൽപാലം നിർമിക്കാനുള്ള പദ്ധതിക്ക് നൽകിയത്.
നിയമലംഘനങ്ങള്‍: ബസുകളുടെ ഫിറ്റ്‌നസും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്
റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഡ്രൈവറുടെ ലൈസന്‍സും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യത വേണ്ട. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഇത്തരം ബസുകളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഇത്തരം വാഹനങ്ങള്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം, വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസിന്റെ വേഗപ്പൂട്ട് അഴിച്ചതില്‍ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.