കാലവര്‍ഷക്കെടുതിയില്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ പ്രളയ ദുരിതം തുടരുന്നു.ആന്ധ്രയിലെ നാല് ജില്ലകളിലും തമിഴ് നാട്ടിലെ വെല്ലൂര്‍, തിരപ്പത്തൂര്‍, വിഴിപ്പുരം ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്.തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.തിരുവണ്ണാമലെ, കൃഷ്ണഗിരി ജില്ലകളിലാണ് മരണമുണ്ടായത്. 14 ജില്ലകളിലെ 419 ദുരിതാശ്വാസ ക്യാംപുകളിലായി 34000 പേരാണുള്ളത്.വിഴിപ്പുരം ജില്ലയില്‍ മാത്രം 18500 ഹെക്ടര്‍ സ്ഥലത്തെ കാര്‍ഷിക വിളകള്‍ നശിച്ചു. കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകള്‍, തീരദേശ ജില്ലകള്‍ എന്നിവയിലെ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത്, ഈ മണ്‍സൂണ്‍ കാലത്ത് ഇതുവരെ 68 ശതമാനം മഴ അധികമായി ലഭിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 20 വരെയുള്ള കണക്കുകളാണിത്.ആന്ധ്രാപ്രദേശില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ സംസ്ഥാന ദുരന്ത നിവാരണ സേന അംഗം മുങ്ങി മരിച്ചു.കെല്ല ശ്രീനിവാസ റാവു ആണ് മരിച്ചത്. നെല്ലൂര്‍ ജില്ലയിലെ ധമരമടുഗുവില്‍ രക്ഷാപ്രവര്‍ത്തനത്തിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതോടെ, സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത് . 21 വില്ലേജുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 2037 വീടുകള്‍ തകര്‍ന്നു.