Home Featured മല്‍പെ കടല്‍ത്തീരത്ത് വീണ്ടും ‘ഫ്‌ളോട്ടിങ് ബ്രിഡ്ജ്’ ഒരുങ്ങി; വിദഗ്ധ സംഘം പരിശോധിച്ച ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും

മല്‍പെ കടല്‍ത്തീരത്ത് വീണ്ടും ‘ഫ്‌ളോട്ടിങ് ബ്രിഡ്ജ്’ ഒരുങ്ങി; വിദഗ്ധ സംഘം പരിശോധിച്ച ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും

by കൊസ്‌തേപ്പ്

ബംഗളുരു: മല്‍പെ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് (വെള്ളത്തിനുമുകളില്‍ പൊക്കിടക്കുന്ന പാലം) ഒരുങ്ങി. കഴിഞ്ഞ മേയില്‍ ഇവിടെ ഫ്‌ളോട്ടിങ് പാലം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും , തൊട്ടടുത്ത ദിവസം തന്നെ ശക്തമായ തിരയില്‍പ്പെട്ട് പാലം തകരുകയായിരുന്നു.ഇത്തവണ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെ തീരത്തുനിന്ന് 150 മീറ്റര്‍ കടലിലേക്കാണ് പുതിയ പാലം പണിതിട്ടുള്ളത്.വിനോദസഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മൂന്നു വ്യക്തികള്‍ 80 ലക്ഷം രൂപ ചെലവിട്ടാണ് പാലം പണിതത്. കര്‍ണാടകയിലെ ആദ്യ ഫ്‌ളോട്ടിങ് പാലമാണിത്.അതേസമയം, കേരളത്തില്‍ നിന്നെത്തുന്ന വിദഗ്ധ സംഘം പരിശോധിച്ച്‌ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

എംബാപ്പെയെ വിടാതെ അര്‍ജന്‍റീനന്‍ ആരാധകരും; വിക്‌ടറി പരേഡില്‍ അധിക്ഷേപങ്ങള്‍ മാത്രം; കോലം കത്തിച്ചും ആഘോഷം

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയ്ക്ക് അവസാന നിമിഷം വരെ നെഞ്ചിടിച്ച് നല്‍കിയ താരമാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ. പൂര്‍ണ സമയത്തിന്‍റെ അവസാന വേളയിലും എക്‌സ്‌ട്രാ ടൈം തീരാന്‍ രണ്ട് മിനുറ്റ് മാത്രം ബാക്കിനില്‍ക്കേയും സമനില ഗോളുകളുമായി അര്‍ജന്‍റീനയെ വിറപ്പിച്ച എംബാപ്പെ മത്സരത്തില്‍ ഹാട്രിക് നേടിയിരുന്നു. ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്‍റീന ജയിച്ചപ്പോള്‍ ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറില്‍ പരേഡില്‍ എംബാപ്പെയ്ക്ക് എതിരെ അര്‍ജന്‍റീനന്‍ ആരാധകരുടെ രോക്ഷം ഇരമ്പുന്നതാണ് കണ്ടത്. 

ലിയോണല്‍ മെസിയുടെയും സംഘത്തിന്‍റേയും ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ ആരാധകര്‍ കിലിയന്‍ എംബാപ്പെയുടെ ചിത്രം കത്തിച്ചു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ് എന്ന് സ്പോര്‍ട്‌സ്‌കീഡ റിപ്പോര്‍ട്ട് ചെയ്യുന്നു. എംബാപ്പെയുടെ 24-ാം ജന്‍മദിനത്തില്‍ കൂടിയായിരുന്നു അര്‍ജന്‍റീനന്‍ ആരാധകര്‍ എംബാപ്പെയുടെ കോലം കത്തിച്ചത്. ഫൈനലിലെ ഹാട്രിക് അടക്കം ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് എംബാപ്പെ. രണ്ട് മിനുറ്റിനിടെ ഇരട്ട ഗോളുമായി എംബാപ്പെ വിറപ്പിച്ചതോടെയാണ് ഫൈനലില്‍ അര്‍ജന്‍റീന മേധാവിത്തം കൈവിട്ടത്. 80, 118 മിനുറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 81-ാം മിനുറ്റില്‍ സൂപ്പര്‍ വോളിയിലൂടെയും എംബാപ്പെ വല കുലുക്കി. 

ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡില്‍ കിലിയന്‍ എംബാപ്പെയെ അപമാനിക്കുന്ന മറ്റ് സംഭവങ്ങളുമുണ്ടായി. എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് അര്‍ജന്‍റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്‍റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാര്‍ട്ടിനസിന്‍റെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമര്‍ശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. അര്‍ജന്‍റീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയന്‍ എംബാപ്പെയെ എമി മാര്‍ട്ടിനസ് കളിയാക്കുന്നത്. അര്‍ജന്‍റീന ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെയും ഗോള്‍ ഗ്ലൗ പുരസ്‌കാരം നേടിയ ശേഷമുള്ള അശ്ലീല ആംഗ്യത്തിലൂടെയും എമി വിവാദത്തിലായിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group