Home Featured ലാഭമുണ്ടെങ്കിലും ചെലവാണ് അധികമെന്ന് ഫ്‌ലിപ്കാര്‍ട്ട്

ലാഭമുണ്ടെങ്കിലും ചെലവാണ് അധികമെന്ന് ഫ്‌ലിപ്കാര്‍ട്ട്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്ബനിയായ ഫ്‌ലിപ്കാര്‍ട്ടിന് സാമ്ബത്തിക വര്‍ഷത്തില്‍ (2021-22) രേഖപ്പെടുത്തിയിരിക്കുന്നത് 31 ശതമാനം വരുമാന വളര്‍ച്ചയാണ്.ഈ സാമ്ബത്തിക വര്‍ഷത്തിലെ ഫ്‌ലിപ്കാര്‍ട്ടിന്റെ വരുമാനം 10,659 കോടി രൂപയാണ്.വരുമാനം കൂടിയെങ്കില്‍ പോലും വലിയ നേട്ടമൊന്നുമില്ല.

കമ്ബനിയ്ക്ക് ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ തുടങ്ങിയവ കാരണം വലിയ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഈ സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമായി 51 ശതമാനമാണ് കമ്ബനിയുടെ നഷ്ടം.അതായത് 4,362 കോടി രൂപ.ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം 10,477 കോടി രൂപയാണെന്നാണ് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ടോഫ്ലര്‍ ആക്സസിന്റെ ഡാറ്റ .

7,804 കോടി രൂപയാണ് 2021ലെ പ്രവര്‍ത്തന വരുമാനം. ഫ്‌ലിപ്കാര്‍ട്ടിന്റെ തന്നെ ഉടമസ്ഥതയിലുള്ള മിന്ത്രയുടെ പ്രവര്‍ത്തന വരുമാനം നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 45 ശതമാനമായി ഉയര്‍ന്നു. അതായത് 3501.2 കോടി രൂപയായി മാറി. മുന്‍വര്‍ഷത്തിലെ നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ നഷ്ടം 429 കോടിയായിരുന്നു.ഈ വര്‍ഷം അത് 597.6 കോടി രൂപയായി ഉയര്‍ന്നു.

ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ്, പരസ്യം, കളക്ഷന്‍ സേവനങ്ങള്‍ എന്നിവ വഴിയാണ് ഫ്‌ലിപ്കാര്‍ട്ടിന് പ്രധാനമായും വരുമാനങ്ങള്‍ ലഭിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് ലോജിസ്റ്റിക്‌സ് മുഖേന 3,848 കോടി രൂപയും പരസ്യങ്ങള്‍ വഴി 2,083 കോടി രൂപയും നേടി.2021 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രമായി മാര്‍ക്കറ്റ്പ്ലേസ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം
2,794.6 കോടി രൂപയായിരുന്നു. ഇതാണ് 2022 ആയപ്പോള്‍ 2,823 രൂപയായി ഉയര്‍ന്നു.

ഫ്‌ലിപ്കാര്‍ട്ട് സേവനങ്ങള്‍ 2022ലാണ് വ്യാപിപ്പിക്കുന്നത്. നിലവില്‍ വിഡിയോ സ്ട്രീമിങ്, വിതരണം, ഹോസ്റ്റിങ് സേവനങ്ങള്‍ എന്നിവയിലേക്ക് കൂടി കമ്ബനി കടന്നിട്ടുണ്ട്. പരസ്യം ചെയ്യല്‍, പ്രമോഷനുകള്‍, ലോയല്‍റ്റി പ്രോഗ്രാമുകള്‍ എന്നിവ നടത്തുന്നതിന് പുറമെയാണ് ഇത്. ഫ്‌ലിപ്കാര്‍ട്ട് സ്വന്തമായി കണ്ടന്റ് നിര്‍മിക്കാന്‍ തുടങ്ങിയതും ഈ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പണവും മദ്യവും നല്‍കി; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതൃത്വം പണവും മറ്റ് പാരിതോഷികങ്ങളും നല്‍കിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ്.

കര്‍ണാടക മുഖ്യമന്ത്രി പണം നല്‍കിയെന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനപൊതി മാധ്യമപ്രവര്‍ത്തര്‍ക്ക് നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മാധ്യപ്രവര്‍ത്തകര്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കിയെന്നും ഇതില്‍ മദ്യവും വാച്ചും ഉണ്ടായിരുന്നെന്നുമാണ് ആരോപണം. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം നല്‍കിയ വിവരം തനിക്ക് അറിയില്ലെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രതികരണം.

കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അനീതി സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരിലൂടെ പുറത്ത് വരികയാണ്. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഗിഫ്റ്റ് ബോക്സ് ആവശ്യമില്ലെന്ന് പറയുന്നു. സ്വന്തം ലഞ്ച് ബോക്സ് തന്നെ മതിയെന്നാണ് അവരുടെ നിലപാട്.മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഗിഫ്റ്റ്ബോക്സില്‍ മദ്യത്തിനും വാച്ചിനും സ്വര്‍ണനാണയത്തിനുമൊപ്പം മറ്റെന്തല്ലാമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കോണ്‍ഗ്രസ് ചോദിച്ചു. എല്ലാം പണം ഉപയോഗിച്ച്‌ വാങ്ങാമെന്നാണ് ബി.ജെ.പി കരുതിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കര്‍ണാടക സര്‍ക്കാറിന്റെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group