ബെംഗളൂരു: മൊബൈൽ ഫോണിന് പണം ഈടാക്കിയ ശേഷം ഇതു നൽകാത്തിതിന് ഇ-പോർട്ടലായ ഫ്ലിപ്കാർട്ടിന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. മൊബൈലിന്റെ വിലയായ 12400 രൂപയ്ക്കു പുറമേ ഒരു വർഷത്തേക്ക് ഈ തുകയുടെ 12% പലിശയും 20000 രൂപ പിഴയും കോടതിച്ചെലവായ 10000 രൂപയും ഫ്ലിപ്കാർട്ട് നൽകണമെന്നാണ് വിധി.
രാജാജിനഗർ സ്വദേശിനി ജെ. ദിവ്യശ്രീ നൽകിയ പരാതിയിലാണിത്. കഴിഞ്ഞ ജനുവരി 15നാണ് മൊബൈൽ ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം ലഭിക്കേണ്ടതായിരുന്നു. പലതവണ കസ്റ്റമർ കെയറിൽ വിളിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഇവരുടെ പരാതിയിൽ കോടതി നോട്ടിസ് അയച്ചെങ്കിലും ഫ്ലിപ്കാർട്ട് പ്രതികരിക്കാത്തതിനെ തുടർന്നാണ് നടപടി.
കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി; തിരച്ചില്‍ തുടരുന്നു
കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി.ഇവര്‍ക്കായി രണ്ടു ദിവസമായിട്ട് തിരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ്, മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ എന്നിവരെയാണ് കാണാതായത്.ഇവര്‍ തിങ്കളാഴ്ചയാണ് കൊടൈക്കനാലിലേയ്ക്ക് പോയത്.
കൊടൈക്കനാലിലെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. അവിടെയുള്ള 35 ഓളം പേര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ് കൂടാതെ കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലം കൂടിയാണ്. സംഘത്തിലുണ്ടായിരുന്ന 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഈരാറ്റുപേട്ടയില്‍ നിന്നും കൂടുതല്‍ പേര്‍ തിരച്ചിലിനായി പോകാനുള്ള തയാറെടുപ്പിലാണ്.