ബംഗളൂരു ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നുള്ള 44 വിമാന സര്‍വീസുകള്‍ റദ്ദാക്കി. കര്‍ണാടകയിലെ സംസ്ഥാന ബന്ദിന്റെ പശ്ചാത്തലത്തിലാണ് വിമാനം റദ്ദാക്കല്‍.തമിഴ്നാടിന് കാവേരി നദിജലം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ്.സര്‍വീസ് നടത്താൻ കഴിയാത്ത സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നുവെന്നാണ് ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക ബന്ദിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് വിമാനത്താവള അധികൃത സര്‍വീസ് റദ്ദാക്കിയതെന്നാണ് സൂചന.
അതേസമയം, വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കന്നഡ അനുകൂല പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയുടെ കൊടിയുമായാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് ജനജീവിതത്തെ ബാധിച്ചു. പ്രതിപക്ഷത്തുള്ള ബി.ജെ.പിയും ജെ.ഡി.എസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടല്‍, ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഘടനകളും ബന്ദിന് പിന്തുണയറിയിച്ചു.
വൈസ് മെൻ ഇൻറർനാഷണൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഓണാഘോഷം
വൈസ് മെൻ ഇൻറർനാഷണൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് വൺ ഓണാഘോഷം ബാംഗ്ലൂർ കസ്റ്റംസ് & ഇൻ ഡയറക്ട് ടാക്സ് അഡീഷണൽ കമ്മീഷണർ ശ്രീ പി. ഗോപകുമാർ ഐ. ആർ. എസ്. ഉദ്ഘാടനം ചെയ്തു. വൈസ്മെൻ ബാംഗ്ലൂർ ഡിസ്റ്റിക് വൺ ഗവർണർ എൽവിസ് ഗോഡ്ഫ്രെഡ് അധ്യക്ഷനായ യോഗത്തിൽ വൈസ് മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ തോമസ് ജെ ബിജു മുഖ്യാതിഥിയായിരുന്നു. വൈസ്മെൻ ഇൻറർനാഷണൽ മുൻ ഇൻറർനാഷണൽ ട്രഷറർ ശ്രീ ഫിലിപ്സ് കെ ചെറിയാൻ, ഡിസ്ട്രിക്ട് സെക്രട്ടറി സുമോജ് മാത്യു, ജേക്കബ് വർഗീസ്, ടി എ ജോർജുകുട്ടി, പി വീ എൻ ബാലകൃഷ്ണൻ, ടി ഡി കുര്യാക്കോസ് , പോൾ ടോം, ടെസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. പൂക്കളം മത്സരം, ചിത്രരചന മത്സരം, മാവേലി മത്സരവും, കലാപരിപാടികളും ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെട്ടു.