Home Featured ബെംഗളൂരു:ക്രിസ്‌മസ്, പുതുവർഷ അവധി;വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ബെംഗളൂരു:ക്രിസ്‌മസ്, പുതുവർഷ അവധി;വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ബെംഗളൂരു: ക്രിസ്‌മസ്, പുതുവർഷ അവധിക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരക്ക് കൂടുതലുള്ള 22, 23 തീയതികളിൽ കൊച്ചിയിലേക്ക് നോൺ സ്‌റ്റോപ്പ് സർവീസുകൾക്ക് 8500- 11500 വരെയാണ് നിരക്ക്.തിരുവനന്തപുരത്തേക്ക് 15500-18000 രൂപയും കോഴിക്കോട്ടേക്ക് 6000-12500 രൂപയും കണ്ണൂരിലേക്ക് 4500-12500 രൂപയുമാണ് നിരക്ക്.നിരക്ക് ഇനിയും ഉയരും. ബസ്, ട്രെയിൻ ടിക്കറ്റ് നിരക്ക് വർധനയ്ക്കു പുറമേയാണ് വിമാനടിക്കറ്റ് നിരക്കും രണ്ടിരട്ടി വരെയായി ഉയർന്നത്.

പതിവ് ട്രെയിനുകളിലെ ബുക്കിങ് നിർത്തിയെങ്കിലും സ്പെഷൽ ട്രെയിൻ സംബന്ധിച്ച ഒരു നടപടിയും ദക്ഷിണ പശ്ചിമ റെയിൽവേ ആരംഭിച്ചിട്ടില്ല. ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് ആഴ്‌ചയിൽ 2 ദിവസം ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസം ഇതിലെയും ടിക്കറ്റുകൾ തീർന്നു.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു

ചലച്ചിത്ര നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രി വിട്ടു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്.അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നുവെന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ വ്യക്തമാക്കിയത്. നവംബര്‍ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്ന വിവരം പുറത്തുവരുന്നത്.

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group