ബെംഗളൂരു : പുതുതായി പ്രവർത്തനംതുടങ്ങിയ ശിവമോഗ വിമാനത്താവളത്തിൽനിന്ന് തിരുപ്പതി, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്ക് വിമാനസർവീസ് ആരംഭിച്ചു. ചെറുകിട വിമാനത്താവളങ്ങളെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാർ എയറാണ് സർവീസുകൾ തുടങ്ങിയത്. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽനിന്ന് ഓഗസ്റ്റ് 31- നാണ് വിമാനസർവീസ് ആരംഭിച്ചത്. ശിവമോഗ-ബെംഗളൂരു റൂട്ടിൽ മാത്രമായിരുന്നു സർവീസ്.തിരുപ്പതിയിലേക്കുള്ള ആദ്യ സർവീസിൽ 63 പേർ യാത്ര ചെയ്തു. തിരിച്ച് തിരുപ്പതിയിൽനിന്ന് ശിവമോഗയിലേക്ക് 25 പേരായിരുന്നു യാത്രക്കാർ.
ഹൈദരാബാദിലേക്ക് 43 യാത്രക്കാരും തിരിച്ച് ശിവമോഗയിലേക്ക് 41 യാത്രക്കാരുമുണ്ടായിരുന്നു.ഗോവയിലേക്ക് ആദ്യയാത്രയിൽ 55 പേരും അവിടെനിന്ന് തിരിച്ച് ശിവമോഗയിലേക്ക് 33 പേരും യാത്ര ചെയ്തു. പുതിയ സർവീസുകൾ ആരംഭിച്ചതോടെ ദിവസവും 400 യാത്രക്കാർ ശിവമോഗ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിവമോഗ ലോക്സഭാംഗം ബി.വൈ.വിജയേന്ദ്ര പറഞ്ഞു.ഡൽഹിയിലേക്കുള്ള വിമാനസർവീസ് ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു.രാത്രി സമയം വിമാനം നിലത്തിറക്കാനുള്ള സംവിധാനം ഡിസംബറോടെ ഏർപ്പെടുത്തുമെന്നും പറഞ്ഞു
ഇനി പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തും; എല്‍പിജിയേക്കാള്‍ വില കുറവ്
പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്ഡ് നാച്വറല്‍ ഗ്യാസ് – പി എന്‍ ജി) അടുക്കളയില്‍ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി.ആറ് മാസത്തിനകം കോട്ടയം നഗരസഭയില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി പിന്നീട് പാലാ, ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഈരാറ്റുപേട്ട നഗരസഭകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള സര്‍വേയും ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.ഷോല ഗ്യാസ്‌കോ കമ്ബനിയാണ് പൈപ്ഡ് നാച്വറല്‍ ഗ്യാസിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലുള്ളവര്‍ക്ക് 24 മണിക്കൂറും അടുക്കളയില്‍ പ്രകൃതി വാതകം ലഭിക്കും.
കൊച്ചി പുതുവൈപ്പിനിലെ പ്ലാന്റില്‍ നിന്ന് പൈപ്ലൈന്‍ വഴിയാണ് വാതകം എത്തിക്കുന്നത്.ആ ലൈന്‍ പൂര്‍ത്തിയാകുന്നത് വരെ കളമശേരിയിലെ പ്ലാന്റില്‍ നിന്ന് വാഹനത്തില്‍ എത്തിച്ച് ജില്ലയിലെ സ്റ്റേഷനില്‍ ശേഖരിക്കും. ശേഷം പ്രാദേശിക പൈപ്ലൈനുകള്‍ വഴി വീടുകളിലേക്ക് എത്തിക്കും. വാതകം സൂക്ഷിക്കാനുള്ള ടാങ്ക് നാട്ടകത്തും എം സി റോഡരികിലും സ്ഥാപിക്കും. ഇതിനായി ഒന്നര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.പദ്ധതി നടപ്പായാല്‍ ഉപഭോക്താവ് സിലിണ്ടര്‍ മാറ്റുകയോ ബുക്ക് ചെയ്യുകയോ വേണ്ട. ഉപയോഗത്തിന് അനുസരിച്ച് രണ്ട് മാസത്തിലൊരിക്കല്‍ പണമടയ്ക്കാം.
എല്‍ പി ജിയേക്കാള്‍ വില കുറവായതിനാല്‍ തന്നെ ഉപയോക്താവിന് ഇത് ഏറെ ഗുണപരമാകും. അടുക്കളയില്‍ മീറ്റര്‍ സ്ഥാപിച്ചാണ് വാതകത്തിന്റെ ഉപയോഗം അളക്കുക. വീടിനകത്ത് ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കേണ്ടതില്ല എന്നതിനാല്‍ തന്നെ അപകടസാധ്യതയും കുറവാണ്.