എയ്റോ ഇന്ത്യയുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനം നടക്കുന്നതിനാല്‍ ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളില്‍ താത്കാലിക നിയന്ത്രണമുണ്ടാകുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു.ഈ മാസം എട്ടുമുതല്‍ 17 വരെയാണ് വിവിധ സമയങ്ങളില്‍ വിമാനത്താവളത്തില്‍ നിയന്ത്രണമുണ്ടാവുക. വിമാനത്തിന്റെ സമയക്രമമുള്പ്പെടെയുള്ള കാര്യങ്ങള്‍ക്കായി യാത്രക്കാര്‍ ബുക്ക് ചെയ്ത വിമാനകമ്ബനിയുമായി ബന്ധപ്പെടണം. ഫെബ്രുവരി 13 മുതല്‍ 17 വരെ യെലഹങ്ക വ്യോമസേനാ താവളത്തിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്.
നിയന്ത്രണ സമയം:*ഫെബ്രുവരി 8,9,10, 11: രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ച കഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും.
* ഫെബ്രുവരി 12, 13: രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് 12 വരെ
* ഫെബ്രുവരി 14, 15: ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ.
* ഫെബ്രുവരി 16,17: രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും
തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3700 കടന്നു; മരണ സംഖ്യ ഉയർന്നേക്കും, രക്ഷാപ്രവർത്തനം തുടരുന്നു
തുർക്കി: തുർക്കി-സിറിയൻ അതിർത്തി മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കടന്നു. 14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഒടുവിലെ ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്.മരണസംഖ്യ ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിരിക്കുന്നത്. തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്