Home Featured ബെംഗളുരു: എയർ ഏഷ്യ വിമാനത്തിന് മിന്നലേറ്റു;വിമാനത്താവളത്തിൽ തിരിച്ചിറക്കി

ബെംഗളുരു: എയർ ഏഷ്യ വിമാനത്തിന് മിന്നലേറ്റു;വിമാനത്താവളത്തിൽ തിരിച്ചിറക്കി

ബെംഗളുരു: ഹൈദരാബാദിലേക്കുള്ള എയർ ഏഷ്യ വിമാനത്തിന് മിന്നലേറ്റു. തുടർന്നു ബെംഗളുരു വിമാനത്താവളത്തിൽ തിരിച്ചിറക്കി. അപകടത്തിൽ കേടുപാട് സംഭവിച്ച വിമാനം മാറ്റി മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഹൈദരാബാദിലെത്തിച്ചു. എയർ ഏഷ്യയുടെ എ320 വിമാനമാണ് അപകടത്തിൽപെട്ടത്. ചൊവ്വാ ഴ്ച രാവിലെ 7.39ന് പറന്നുയർന്ന വിമാനം ഏതാനും മിനിറ്റുകൾക്കു ഉള്ളിൽ തിരിച്ചിറക്കുകയായിരുന്നു.

വിലകുറഞ്ഞ വിമാനയാത്ര; ഇൻഡിഗോയെ കടത്തി വെട്ടുമോ ആകാശ

ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര വാഗ്ദാനം ചെയ്തുകൊണ്ടാണ് രാകേഷ് ജുൻജുൻവാലയുടെ ആകാശ എയർ (Akasa Air) പ്രവർത്തനം ആരംഭിക്കുന്നത്. ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് അടുത്ത ആഴ്ച ആകാശ പറന്നു തുടങ്ങും.

ഈ മാസം 7 ന് മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്കാണ് ആകാശയുടെ കന്നിയാത്ര. ജൂലൈ 22 നാണു ആകാശ ബുക്കിങ് ആരംഭിച്ചിരുന്നത്. ഇൻഡിഗോ, ഗോ ഫസ്റ്റ് പോലെ കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങൾ ഈടാക്കുന്ന അതെ നിരക്കാണ് തുടക്കത്തിൽ ആകാശ ഈടാക്കുന്നത്.

എന്നാൽ കന്നിയാത്ര കഴിഞ്ഞാൽ ആകാശ നിരക്കുകൾ കുറച്ചേക്കും. ആകാശയുടെ മുംബൈ-അഹമ്മദാബാദ് ഫ്ലൈറ്റ് ടിക്കറ്റിന് 3,000 രൂപയാണ്, ഇൻഡിഗോ, ഗോഫസ്റ്റ് എന്നിവയേക്കാൾ 10 ശതമാനം നിരക്ക് കുറവാണു ആകാശ വാഗ്ദാനം ചെയ്യുന്നത്. അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്നാണ് ഉടമകൾ ‘അകാസാ’ എയറിനെ വിശേഷിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യയിലെ ചെലവ് കുറഞ്ഞ എയർലൈൻ ആയ ഇൻഡിഗോ വിപണിയിൽ 56 ശതമാനം ആധിപത്യം പുലർത്തുന്നുണ്ട്. പോക്കെറ്റ് കാലിയാകാതെ വിമാനയാത്ര നടത്താം എന്നുള്ളതാണ് ഇൻഡിഗോയെ ജനപ്രിയമാക്കിയത്. ഇതിനെ തകർക്കാനാണ് ആകാശയുടെ പദ്ധതി.

ഏറ്റവും ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്നതോടെ ഇൻഡിഗോ, ഗോ ഫസ്റ്റ് എന്നിയവയെക്കാൾ ആകാശ ജനപ്രിയമായേക്കും. ഓഗസ്റ്റ് 12-ന് ആകാശ, കൊച്ചി-ബെംഗളൂരു സർവീസുകൾ ആരംഭിക്കും. ഓഗസ്റ്റ് 19 ന് മുംബൈ – ബെംഗളൂരു സർവീസുകൾ ആരംഭിക്കും. ഓരോ റൂട്ടുകളിലും ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ ആകുക എന്നുള്ളതാണ് ആകാശ ലക്ഷ്യം വെക്കുന്നത്.

അതേസമയം, ഏവിയേഷൻ ടർബൈൻ ഗ്യാസോലിൻ (എടിഎഫ്) വില രണ്ട്ശതമാനത്തോളം കുറഞ്ഞു. ഇത് മറ്റ് എയർലൈനുകൾ നിരക്ക് കുറയ്ക്കാൻ കാരണമായേക്കും. ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്.

2021 ഓഗസ്റ്റ് മാസത്തിൽ തന്നെ ഡിജിസിഎ ആകാശ എയറിന് പച്ചക്കൊടി കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബോയിങിൽ നിന്ന് 72 മാക്സ് എയർക്രാഫ്റ്റുകൾ വാങ്ങാൻ 2021 നവംബർ 26 ന് ആകാശ എയർ കരാർ ഒപ്പുവെച്ചത്.

ആദ്യ സർവീസ് പ്രഖ്യാപിച്ചതിന് പിറകെ ജീവനക്കാർക്കായി പരിസ്ഥിതി സൗഹൃദ യൂണിഫോം ആണ് എയർലൈൻ നൽകിയിരുന്നു. ട്രൗസറുകൾ, ജാക്കറ്റുകൾ, ഭാരം കുറഞ്ഞ ഷൂസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിൾ ചെയ്ത റബ്ബർ ഉപയോഗിച്ചാണ് ഷൂ സോൾ നിർമ്മിച്ചിരിക്കുന്നത്.

കൂടാതെ റീസൈക്കിൾ ചെയ്ത പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങളാണ് യൂണിഫോമിനായി ഉപയോഗിച്ചത്.ഇന്ത്യയിലെ ഒന്നാമനാകുക എന്ന ലക്ഷ്യത്തോടെ ആകാശ എത്തുമ്പോൾ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈൻ എന്ന പദവി ഇൻഡിഗോ ഉപേക്ഷിക്കേണ്ടി വരുമോ എന്ന കണ്ടുതന്നെ അറിയണം.

You may also like

error: Content is protected !!
Join Our WhatsApp Group