ബെംഗളൂരുവില്‍ വാടകയ്ക്ക് താമസിക്കാന്‍ ഒരു അപ്പാര്‍ട്ട്മെന്റ് കിട്ടുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.ഇവിടെ അപ്പാര്‍ട്ട്മെന്റുകള്‍ ലഭിക്കുന്നതിന് വാടകക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉടമസ്ഥര്‍ ചോദിച്ചറിയാറുണ്ട്. ചില സമയങ്ങളില്‍ അവിവാഹിതരായ ദമ്ബതികള്‍, അവിവാഹിതരായ സ്ത്രീകള്‍, ബാച്ചിലേഴ്സ് എന്നിവര്‍ക്ക് വീട് ലഭിക്കുക വളരെ പ്രയാസകരമാണ്. എന്നാല്‍ ഒരു വീട്ടുടുമയുടെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വാടകക്ക് ഫ്ളാറ്റ് കൊടുത്ത വീട്ടുടമസ്ഥന്റെ ദയനീയവസ്ഥയെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് ഫ്ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഫ്ളാറ്റ് തിരിച്ച് ഏല്‍പ്പിച്ചത് കണ്ടാല്‍ ഞെട്ടിപ്പോകും. വാടകക്കാരന് തുടക്കത്തില്‍ 3-4 മാസത്തെ വാടക നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ കാണാതായി. തുടര്‍ന്ന് വീട് ഒഴിയുകയാണെന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ വേണമെന്നും ഇയാള്‍ ഉടമസ്ഥനെ അറിയിച്ചു.
എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഫ്ളാറ്റ് ഒഴിയുകയാണെന്ന് പറഞ്ഞതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന് തന്റെ ഫ്ളാറ്റ് സന്ദര്‍ശിച്ചു. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ വീട്ടുടമസ്ഥനെ ഞെട്ടി. ഫ്ളാറ്റ് താമസിക്കാന്‍ പറ്റാത്ത വിധം അലങ്കോലമാക്കിയാണ് ഇയാള്‍ ഫ്ളാറ്റ് ഒഴിഞ്ഞത്.ഫ്ളാറ്റിന്റെ ജനാലകള്‍ തുറന്നുകിടന്നതിനാല്‍ പ്രാവുകള്‍ അകത്ത് കയറി വൃത്തിക്കേടാക്കി. മാത്രമല്ല ഫ്ളാറ്റ് മുഴുവന്‍ മദ്യക്കുപ്പികളും നിലത്ത് മുഷിഞ്ഞ ഒരു മെത്തയും ഉണ്ടായിരുന്നു.
അടുക്കളയും ടോയ്ലെറ്റും വളരെ വൃത്തിഹീനമായ നിലയിലായിരുന്നു.വീട്ടുടമസ്ഥന്റെ റെഡ്ഡിറ്റ് പോസ്റ്റ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വിറ്ററില്‍ പങ്കിട്ടു. എന്നാല്‍ നിരവധി പേരാണ് വാടകക്കാരന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് ഫ്ളാറ്റ് വൃത്തിയാക്കാനുള്ള പണം എടുത്തിട്ട് ബാക്കിയുള്ളത് കൊടുത്താല്‍ മതിയെന്നാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് വീട്ടുവാടക അമിതമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് വാടക വീട് ഒഴിയേണ്ടിവന്ന കുടുംബത്തിന്റെ ദനീയവസ്ഥ വാര്‍ത്തയായിരുന്നു.
ബംഗളുരു സ്വദേശികളായ ദമ്ബതികളാണ് ഉടമയുടെ നടപടിയെത്തുടര്‍ന്ന് വാടകവീട്ടില്‍ നിന്നും ഒഴിയേണ്ടി വന്നത്. ബെല്ലന്തൂരിലാണ് സംഭവം നടന്നത്. ബെല്ലന്തൂരിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ദമ്ബതികള്ക്കാണ് ഫ്ളാറ്റ് ഉടമ അമിത വാടക ചുമത്തിയത്. വാടക 18,000 രൂപ വര്‍ധിപ്പിച്ചതോടെയാണ് വീട്ടില്‍ നിന്നും ഇവര്‍ക്ക് ഇറങ്ങേണ്ടിവന്നത്. ഒന്നുകില്‍ വാടക തരിക, അല്ലെങ്കില്‍ വീട് വിട്ട് പോകുക എന്നതായിരുന്നു ഉടമയുടെ ആവശ്യം.ഇതേത്തുടര്‍ന്ന് പ്രദേശത്ത് തന്നെയുള്ള ഒരു ചെറിയ ഫ്ളാറ്റിലേക്ക് ഇവര്‍ താമസം മാറുകയായിരുന്നു.
അന്വേശ ചക്രബര്‍ത്തി എന്ന യുവതിയുടെ കുടുംബത്തിനാണ് ഫ്ളാറ്റ് ഉടമയുടെ നിര്‍ബന്ധത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നത്. 2020 ആഗസ്റ്റിലെ ലോക്ഡൗണ്‍ കാലത്താണ് അന്വേശ ഈ ഫ്ളാറ്റിലേക്ക് താമസം മാറിയത്. വാടകയായി നിശ്ചയിച്ചിരുന്നത് 25,000 രൂപ ആയിരുന്നു. വര്‍ഷം തോറും 1000 രൂപവെച്ച് കൂടുമെന്ന് കരാറും എഴുതിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വീട്ടുടമ വാടക 35,000 ആക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.