
ബെംഗളൂരു; ബിഎംടിസി ബസിനുള്ളിൽ സ്ഥാപിച്ച കാവി പതാക യാത്രക്കാരന്റെ പരാതി ലഭിച്ചതോടെ അഴിച്ചുമാറ്റി. ബസിനുള്ളിലെ പതാകയുടെ ചിത്രം സഹിതം കഴിഞ്ഞ ദിവസം യാത്രക്കാർ ട്വിറ്റർ പേജിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് ബസിനുള്ളിൽ നിന്ന് പതാക ബന്ധപ്പെട്ട ഡിപ്പോ അധികൃതർ അഴിച്ചുമാറ്റിയത്. മതചിഹ്നങ്ങൾ ബസിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചു നേരത്തെയും പരാതികൾ ലഭിച്ചിരുന്നു.ചില മതസംഘടനകളുടെ പോസ്റ്ററുകൾ ബസിനുള്ളിൽ സ്ഥാ പിച്ചത് വിവാദമായതോടെ നേരത്തെ നീക്കം ചെയ്തിരുന്നു.