ബംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് പരാതി അറിയിക്കാന്‍ ജനുവരി ഒന്നു മുതല്‍ ‘ഫിക്സ് മൈ സ്ട്രീറ്റ്’ മൊബൈല്‍ ആപ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് പറഞ്ഞു.2017ല്‍ ആപ് ലോഞ്ച് ചെയ്തിരുന്നെങ്കിലും 2019ല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ബംഗളൂരു നഗരത്തിലെ റോഡിലെ കുഴികള്‍ അടക്കാന്‍ ഡിസംബര്‍ 31 വരെ അന്തിമ സമയം നല്‍കിയതായി ചീഫ് കമീഷണര്‍ പറഞ്ഞു. റോഡുകളുടെ പരിചരണത്തിന് എന്‍ജിനീയര്‍മാര്‍ക്ക് ബാധ്യതയുണ്ട്. ഇത് അവഗണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. റോഡുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കുഴികള്‍ തീര്‍ക്കുന്ന ഏജന്‍സികള്‍ക്ക് ആ കുഴികള്‍ പൂര്‍ണമായും മൂടേണ്ട ഉത്തരവാദിത്തമുണ്ട്.
പല റോഡുകളും കുഴിച്ചശേഷം അപകടകരമായ രീതിയില്‍ ഉപേക്ഷിക്കുകയാണ്.വാര്‍ഡ് എന്‍ജിനീയര്‍മാരുടെ അനുമതിയോടെയല്ലാതെ ഇത്തരം പ്രവൃത്തി നടത്തരുതെന്നും റോഡിലെ ഇത്തരം കുഴികള്‍ക്ക് അവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും തുഷാര്‍ ഗിരിനാഥ് ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തില്‍ റോഡിലെ കുഴികളില്‍പെട്ടുണ്ടായ അപകടങ്ങള്‍ കാരണം അടുത്തിടെ മലയാളിയടക്കമുള്ളവര്‍ മരണപ്പെട്ടിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹൈകോടതി ബി.ബി.എം.പിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
ഇനി വിമാനത്താവളങ്ങളില്‍ ഇലക്‌ട്രോണിക്ക് ഉപകരണങ്ങള്‍ ബാഗില്‍നിന്ന് പുറത്തെടുക്കാതെ സുരക്ഷാ പരിശോധന
ഫോണുകള്‍,ലാപ്‌ടോപ്പുകള്‍,ചാര്‍ജറുകള്‍ ഉള്‍പ്പെടെയുളള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇനിമുതല്‍ പുറത്തെടുക്കേണ്ടി വരില്ല.വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം വരുന്നതോടെയാണ് ഇത് സാധ്യമാവുക. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാതെ ബാഗുകള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള പുതിയ സ്കാനറുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നടപടി തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങള്‍ ആദ്യം സ്ഥാപിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളില്‍ കഴിഞ്ഞയാഴ്ച യാത്രക്കാരുടെ തിരക്ക് നേരിടാന്‍ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും സജ്ജമാക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് പുതിയ നീക്കം.ഡ്യുവല്‍ എക്സ്റേ, കംപ്യൂട്ടര്‍ ടോമോഗ്രഫി, ന്യൂട്രോണ്‍ ബീം ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള പുതിയ സ്കാനറുകളാണ് സ്ഥാപിക്കുന്നത്