Home Featured ബെംഗളൂരു: ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ 15 ദിവസത്തിനിടെ ലഭിച്ചതു 2500 പരാതികൾ

ബെംഗളൂരു: ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ 15 ദിവസത്തിനിടെ ലഭിച്ചതു 2500 പരാതികൾ

ബെംഗളൂരു: റോഡിലെ അപകടക്കുഴികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ 15 ദിവസത്തിനിടെ ലഭിച്ചതു 2500 പരാതികൾ. ഇതിൽ 1500 കുഴികൾ തിരിച്ചറിയുകയും 850 എണ്ണം അടയ്ക്കുകയും ചെയ്തു. ബാക്കി കുഴികൾ അടയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു.

കുഴികളുടെ ചിത്രം, സ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യാനാകുന്ന ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പാണ് ബിബിഎംപി പുറത്തിറക്കിയത്. ചിത്രങ്ങൾ പരിശോധിച്ച് കുഴി നികത്താനുള്ള ചുമതല അസി. എൻജിനീയർമാരെയാണ് ഏല്പിച്ചത്.

ആപ്പിന് മികച്ച പ്രതികരണം:ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം പരിഷ്കരിച്ചു പുറത്തിറക്കിയ ആപ്പിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. എന്നാൽ ചിത്രം അപ്ലോഡ് ചെയ്ത ശേഷം നടപടികളുടെ പുരോഗതികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പരാതി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.2017ൽ പുറത്തിറക്കിയ ആപ് സാങ്കേതിക തകരാറിനെ തുടർന്ന് 2 വർഷങ്ങൾക്കുശേഷം പ്രവർത്തനം നിർത്തി.

തുടർന്നാണ് ആപ്പ് നവീകരണ നടപടികൾ ആരംഭിച്ചത്. നഗര നിരത്തുകളിലെ മുഴുവൻ കുഴികളും അടയ്ക്കാൻ പല തവണ സമയപരിധി നിശ്ചയിച്ചെങ്കിലും ബിബിഎംപിക്ക് ഇതിനു കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്ന കുഴികൾ തിരിച്ചറിയാനുള്ള കാലതാമസം പരിഹരിക്കാൻ ആപ്പിന്റെ തിരിച്ചു വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക്ക് സര്‍ക്കുലര്‍ വന്‍ വിജയം; 263 ബസുകള്‍ കൂടി വാങ്ങുന്നു…

തിരുവനന്തപുരം: തലസ്ഥാനത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കായി വാങ്ങിയ ഇലക്‌ട്രിക്ക് ബസുകള്‍ വന്‍ വിജയമായ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിനായി 263 ഇലക്‌ട്രിക്ക് ബസുകള്‍ കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന ബസുകളാണ് വാങ്ങുന്നത്. നിലവില്‍ 40 ഇലക്‌ട്രിക്ക് ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.ഇനിയും 10 ബസുകള്‍ കൂടി ഇറങ്ങാനുണ്ട്.

നിലവില്‍ സര്‍വീസ് നടത്തുന്ന ഇലക്‌ട്രിക്ക് ബസുകളുടെ ക്ഷമത വിലയിരുത്തിയ ശേഷമാണ് പുതുതായി 263 ഇലക്‌ട്രിക്ക് ബസുകള്‍ കൂടി വാങ്ങാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. രണ്ടാം ബാച്ചിലെ 113 ബസുകള്‍ സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്ബതുമീറ്റര്‍) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക.എസി ഒഴിവാക്കിയുള്ള സര്‍വീസ്: എസി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എസി ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കും. 12 മീറ്റര്‍ നീളമുള്ള 150 ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

മേല്‍മൂടി നീക്കം ചെയ്യാന്‍ കഴിയുന്ന ഇ-ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ഡബിള്‍ഡെക്കര്‍ ബസിനു പകരമാണ് പുതിയ സംവിധാനം.അതേസമയം ഫാസ്‌റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് ഇലക്‌ട്രിക്ക് ബസുകള്‍ പ്രായോഗികമാകണമെങ്കില്‍ ബാറ്ററി മാറ്റിവെക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരേണ്ടതുണ്ട്. അല്ലാത്തപക്ഷം ചാര്‍ജിങ്ങിന് എടുക്കുന്ന സമയം വെല്ലുവിളിയാകും.

ബാറ്ററി മാറ്റിവെക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നാല്‍ പോരായ്‌മ പരിഹരിക്കാനാകും.ഡിപ്പോകളില്‍ ചാര്‍ജ് ചെയ്‌തുവെച്ചിരിക്കുന്ന ബാറ്ററി പത്തു മിനിറ്റിനുള്ളില്‍ ഒരു ബസിലേക്ക് മാറ്റിവെക്കാനാകും.വരുമാനം വര്‍ധിക്കുന്നു: കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ധിക്കുന്ന ട്രെന്‍ഡാണ് നിലവില്‍ കാണുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതേസ്ഥിതി തുടര്‍ന്നാല്‍ കെഎസ്‌ആര്‍ടിസി സ്വയം പര്യാപ്‌തമാകുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോ 2023 (ഇവോള്‍വ്) പരിപാടിയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.ശമ്ബളം കൃത്യം: സര്‍വീസുകളുടെ എണ്ണം 3000ത്തില്‍ നിന്ന് 4000ത്തിലേക്ക് കടന്നുവെന്ന് മന്ത്രി അറിയിച്ചു. ‘പഴയതുപോലെ ഇപ്പോള്‍ ശമ്ബളം മുടങ്ങുന്നില്ല. അഞ്ചിന് തന്നെ ശമ്ബളം കൊടുക്കാന്‍ സാധിക്കുന്നില്ലെങ്കിലും അതാത് മാസങ്ങളില്‍ ശമ്ബളം കൃത്യമായി കൊടുക്കുന്നുണ്ട്.

റെക്കോര്‍ഡ് കലക്ഷന്‍ കെഎസ്‌ആര്‍ടിസിക്ക് ലഭിക്കുമ്ബോഴും എന്തുകൊണ്ടാണ് കൃത്യമായി ശമ്ബളം നല്‍കാത്തതെന്ന ചോദ്യം അപ്രസക്തമാണ്. ഇന്‍ഷുറന്‍സ് തുകയായ 30 കോടി രൂപ എല്ലാ മാസവും കലക്ഷന്‍ തുകയില്‍ നിന്നാണ് അടക്കുന്നത്. ഈ വര്‍ഷം കെഎസ്‌ആര്‍ടിസി ചരിത്രത്തിലാദ്യമായി ഇലക്‌ട്രിക്ക് ബസുകള്‍ വാങ്ങി. 50 ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 40 ബസുകള്‍ ലഭിച്ചു’. 10 ബസുകള്‍ ഉടന്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group