ബംഗളൂരു: പിറന്നാളാഘോഷത്തിന്‍റെ ഭാഗമായി വാങ്ങിയ കേക്ക് കഴിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു. കെ.പി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബാലരാജു- നാഗലക്ഷ്മി ദമ്ബതികളുടെ മകൻ ധീരജാണ് മരിച്ചത്.കേക്ക് കഴിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതര നിലയില്‍ കിംസ് ആശുപത്രി ഐ.സി.യുവില്‍ ചികിത്സയിലാണ്. ഏത് ബേക്കറിയില്‍ നിന്നാണ് കേക്ക് വാങ്ങിയതെന്നറിയാനുള്ള ശ്രമത്തിലാണ് നാട്ടുകാരും പൊലീസും.
വധുവിനെ തൂണില്‍ കെട്ടിയിട്ടു..! ഇത്തരം ആചാരം വേണ്ടെന്നു സോഷ്യല്‍ മീഡിയ
സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ചൈനയിലെ ഒരു വിവാഹച്ചടങ്ങിന്‍റെ വീഡിയോ ലോകമെമ്ബാടും വലിയ ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്.ആചാരത്തിന്‍റെ ഭാഗമായി വധുവിനെ തൂണില്‍ കെട്ടിയിടുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്.ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് വധുവിന്‍റെ മുഖത്ത് തുണി ഇട്ടശേഷം ടേപ്പ് ഉപയോഗിച്ച് കാലുകള്‍ നിലത്തു മുട്ടാത്തരീതിയിലാണു തൂണില്‍ കെട്ടുന്നത്. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ തയാറാകാതെ നിസംഗരായി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
വധുവിനെ കെട്ടിയിടുന്ന പുരുഷന്മാർ വരന്‍റെ ബാല്യകാല സുഹൃത്തുക്കളാണെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശുഭദിനത്തില്‍ ചിരിക്കുന്നതു തിന്മയെ അകറ്റുമെന്ന വിശ്വാസത്തില്‍, വിവാഹദിനത്തില്‍ നവദമ്ബതികളെ സന്തോഷിപ്പിക്കാൻ ചില ചടങ്ങുകള്‍ പരന്പരാഗതമായി നടത്താറുണ്ടായിരുന്നു.പിന്നീടിതു വരനുമായി ബന്ധപ്പെട്ടവർ അനുചിതമായ തമാശകളിലൂടെ വധുവിനെ റാഗ് ചെയ്യാനുള്ള അവസരമാക്കി മാറ്റി. അതിന്‍റെ ഭാഗമായിട്ടായിരുന്നു തൂണില്‍ കെട്ടിയിട്ടത്.സംഭവം വിവാദമായതോടെ വരന്‍റെ സമ്മതത്തോടെ നടത്തിയ തമാശ പരിപാടിയായിരുന്നു ഇതെന്നു പറഞ്ഞ് അതില്‍ ഉള്‍പ്പെട്ടവർ മാപ്പ് പറഞ്ഞു. കാലഹരണപ്പെട്ട ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വീഡിയോയ്ക്ക് താഴെവന്ന കമന്‍റുകള്‍.