Home Featured ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ : കാറുകൾ കൂട്ടിയിടിച്ച് അഞ്ചുമരണം

ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ : കാറുകൾ കൂട്ടിയിടിച്ച് അഞ്ചുമരണം

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലാ ജീവനക്കാരനുമായ രവി പൂജാർ (45), ഭാര്യ ലക്ഷ്മി പൂജാർ (40), മക്കളായ ഇചാര പൂജാർ (15), ശാന്തല പൂജാർ (10), സിരി പൂജാർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തൻഡയിലാണ് അപകടമുണ്ടായത്.

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് കാർ എതിർദിശയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

വാഹനമോടിച്ചിരുന്ന രവി പൂജാർ സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അതിവേഗപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.മാർച്ച് 12-നാണ് അതിവേഗപാത ഉദ്ഘാടനംചെയ്തത്. കുറഞ്ഞകാലത്തിനുള്ളിൽ അതിവേഗത്തെത്തുടർന്ന് ഒട്ടേറെ അപകടങ്ങളാണ് പാതയിലുണ്ടായത്.

തമിഴ്‌നാട്ടില്‍ മദ്യപിച്ച്‌ യുവാവിന്റെ പരാക്രമം: ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു, ചില്ലുകളും തകര്‍ത്തു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലാ ജീവനക്കാരനുമായ രവി പൂജാർ (45), ഭാര്യ ലക്ഷ്മി പൂജാർ (40), മക്കളായ ഇചാര പൂജാർ (15), ശാന്തല പൂജാർ (10), സിരി പൂജാർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തൻഡയിലാണ് അപകടമുണ്ടായത്.

ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് കാർ എതിർദിശയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വാഹനമോടിച്ചിരുന്ന രവി പൂജാർ സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം അതിവേഗപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.മാർച്ച് 12-നാണ് അതിവേഗപാത ഉദ്ഘാടനംചെയ്തത്. കുറഞ്ഞകാലത്തിനുള്ളിൽ അതിവേഗത്തെത്തുടർന്ന് ഒട്ടേറെ അപകടങ്ങളാണ് പാതയിലുണ്ടായത്

You may also like

error: Content is protected !!
Join Our WhatsApp Group