അമേരിക്കയും ഇസ്റാഈലും ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ ആഗോള വിപണിയില്‍ വൻ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകള്‍.

ഇറാൻ സംഘർഷം തുടർന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പ്രധാനപ്പെട്ട 5 മേഖലകള്‍ താഴെ പറയുന്നവയാണ്.പെട്രോള്‍, ഡീസല്‍പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയില്‍ വിലയില്‍ വൻ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഗണ്യമായി ഉയർന്നു. ഇത് വരും ദിവസങ്ങളില്‍ ഇന്ത്യയിലുള്‍പ്പെടെ പെട്രോള്‍, ഡീസല്‍ വില വർധിക്കാൻ കാരണമാകും.ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുംഇന്ധന വില വർധിക്കുന്നത് ഗതാഗത ചെലവ് കൂട്ടും. ഇത് ചരക്ക് നീക്കത്തെ ബാധിക്കുന്നതോടെ പച്ചക്കറികള്‍, അരി, പരിപ്പ് വർഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ തോതില്‍ വില കൂടാനിടയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉള്ളി, അരി കയറ്റുമതിയെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കും.പാചകവാതകവും വൈദ്യുതിയുംപ്രകൃതി വാതകത്തിന്റെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്നായ മിഡില്‍ ഈസ്റ്റിലെ അസ്ഥിരത എല്‍ പി ജി വിലയെയും ബാധിക്കും.
ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതോടെ വൈദ്യുതി ബില്ലുകളിലും വർധനവ് ഉണ്ടായേക്കാം.സ്വർണ്ണവും വെള്ളിയുംയുദ്ധം പോലുള്ള അനിശ്ചിതത്വങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണ്ണത്തിലേക്ക് നിക്ഷേപകർ മാറുന്നത് പതിവാണ്. ഫെബ്രുവരി അവസാന വാരം മുതല്‍ സ്വർണ്ണവിലയില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പവന് അയ്യായിരം രൂപയിലധികം വർധനവ് സ്വർണ്ണ വിപണിയിലുണ്ടായിട്ടുണ്ട്.വിമാന ടിക്കറ്റ് നിരക്ക്ക്രൂഡ് ഓയില്‍ വില കൂടുന്നത് വിമാന ഇന്ധനമായ എ ടി എഫ് വില ഉയരാൻ കാരണമാകും. വിമാനക്കമ്പനികള്‍ ഈ അധിക ബാധ്യത ടിക്കറ്റ് നിരക്കിലൂടെ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നതോടെ വിദേശയാത്രകള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും വൻ തുക ചിലവഴിക്കേണ്ടി വരും.യുദ്ധം ദീർഘകാലം നീണ്ടുപോയാല്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയെയും ഇത് ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.