ബെംഗളൂരു: അനധികൃതമായി നവജാതശിശുവിനെ കൈമാറിയ കേസിൽ അമ്മയുൾപ്പെടെ അഞ്ചുപേരെ സകലേശപുര പോലീസ് അറസ്റ്റുചെയ്തു.സാമ്പത്തിക പ്രയാസമുള്ളതിനാൽ കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് കൈമാറിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു.സകലേശപുര സ്വദേശിനിയായ അമ്മ ഗിരിജ, കുഞ്ഞിനെ വാങ്ങിയ ഹാസൻ സ്വദേശി ഉഷ, ഇതിന് സഹായം ചെയ്തുകൊടുത്ത അങ്കണവാടി വർക്കർ സുമിത്ര, ശ്രീകാന്ത്, സുബ്രഹ്മണ്യ എന്നിവരെയാണ് അറസ്റ്റുചെയ്തത്.കുഞ്ഞിനെ കൈമാറിയതിൽ സാമ്പത്തിക ഇടപാട് നടന്നതിന് തെളിവുകിട്ടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.നവംബർ 15-നാണ് സകലേശപുരയിലെ ഹെട്ടൂർ സർക്കാർ ആശുപത്രിയിൽ ഗിരിജ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഇവർക്ക് 15 വയസ്സുള്ള ആൺകുട്ടിയും 12 വയസ്സുള്ള പെൺകുട്ടിയും മക്കളായുണ്ട്. നവംബർ 16-ന് കുഞ്ഞിനെ ഉഷയ്ക്ക് കൈമാറിയതാണ് കേസ്. ഉഷയ്ക്ക് മക്കളില്ല. പിന്നീട്, കുഞ്ഞിനെ കൈമാറിയ കാര്യമറിഞ്ഞ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ്. പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനെ ഹാസനിലെ ചൈൽഡ് ഹോമിലേക്ക് മാറ്റി.
പുലര്‍ച്ചെ നാലുമണിക്ക് മകളുടെ മുറിയില്‍ കാമുകൻ; രണ്ടു പേരെയും വെട്ടിക്കൊന്ന് പിതാവ്
പുലര്‍ച്ചെ നാലിന് കാമുകനെ മുറിയില്‍ വിളിച്ചുകയറ്റിയ മകളേയും 20കാരനായ കാമുകനേയും വെട്ടിക്കൊന്ന് പിതാവ്.യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം.വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പിന്നീട് പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും.യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം. വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാള്‍ പൊലീസിനു മുന്നില്‍ കീഴങ്ങുകയും ചെയ്തു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും. പറോളിയിലാണ് പിതാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.ഇരുകൂട്ടരും ഒരു വിഭാഗത്തില്‍ത്തന്നെയുള്ളവരാണെന്നും രണ്ടുവര്‍ഷമായി പരിചയം ഉണ്ടെന്നും പൊലീസ് അറിയിച്ചു. കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടുമെന്ന് സംശയിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു.