ബെംഗളൂരു: കാറും കരിമ്പുകൊയ്യുന്ന യന്ത്രവും കൂട്ടിയിടിച്ച് അഞ്ച് മരണം. വെള്ളിയാഴ്ച കർണാടകയിലെ വിജയപുരയിലാണ് സംഭവം മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.തലിക്കോട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകീട്ട് നാലിനായിരുന്നു അപകടം. മരിച്ചവരെല്ലാവരും വിജയപുര അലിയാബാദ് സ്വദേശികളാണ്അപകടത്തിലുൾപ്പെട്ട വലിയ വാഹനത്തിന്റെ ഡ്രൈവർ സംഭവം നടന്നയുടൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നു.
കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണാപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായ കരിമ്പ് വിളവെടുക്കാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ യന്ത്രമടങ്ങിയ വാഹനമാണ് റോഡരികില്‍ നിര്‍ത്തിയിരുന്നത്. ഈ വാഹനത്തിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.