ബെംഗളൂരു : മൂടൽമഞ്ഞിനെത്തുടർന്ന് കാഴ്ചമറഞ്ഞതോടെ തുമകൂരു -ബെംഗളൂരു പാതയിൽ അഞ്ചുബസുകൾ അപകടത്തിൽപ്പെട്ടു. നെലമംഗലയ്ക്ക് സമീപത്തെ തോനച്ചിനഗുപ്പയിൽ ബുധനാഴ്ച രാവിലെ അഞ്ചോടെയാണ് അപകടമുണ്ടായത്. തുമകൂരുവിൽ നിന്നും ഹാവേരിയിൽ നിന്നും ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസുകളാണ് ഒന്നിനുപുറകേ ഒന്നായി ടിച്ചത്. അപകടത്തിൽ പരിക്കേറ്റ 25 യാത്രക്കാരെ നെലമംഗലയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.അപകടത്തിൽപ്പെട്ട ബസുകളിൽ മൂന്നെണ്ണവും ബെംഗളൂരുവിലെ ശ്രീദുർഗാംബിക എന്ന കമ്പനിയുടേതാണ്. മുന്നിൽ വന്ന ബസ് വേഗംകുറച്ചതോടെ പിന്നിലുണ്ടായിരുന്ന ബസ് ഇതിന്റെ പുറകിൽ ഇടിക്കുകയായിരുന്നു.
മൂടൽ മഞ്ഞിനെത്തുടർന്ന് മുന്നിലെ ബസ് വേഗംകുറച്ചത് ഡ്രൈവർക്ക് മനസിലാക്കാൻ കഴിയാതിരുന്നതാണ അപകടത്തിനിടയാക്കിയത്. ഏതാനും മിനിറ്റുകൾക്കുശേഷമെത്തിയ മറ്റു മൂന്നു ബസുകൾ ഇതിന് പുറകിലിടിച്ചു. എന്നാൽ കാര്യമായ കേടുണ്ടാകാതിരുന്നതിനാൽ മൂന്നുബസുകളും ബെംഗളൂരുവിലേക്ക് യാത്രതുടർന്നു. മുന്നിലുണ്ടായിരുന്ന രണ്ടുബസുകളിലുള്ളവർക്കാണ് പരിക്കേറ്റത്.അപകടത്തെത്തുടർന്ന് പാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് നെലമംഗല ട്രാഫിക് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
സുസ്ഥിരമായ ഭര്ത്താക്കന്മാരെ നല്‍കിയതിന് മോദിക്ക് മുസ്ലിം സ്ത്രീകള്‍ നന്ദി പറയണം’; വിവാദ പരാമര്‍ശത്തില്‍ ആര്.എസ്.എസ് നേതാവിനെതിരെ കേസ്
ന്യൂഡല്‍ഹി: സുസ്ഥിരമായ ഭര്ത്താക്കന്മാരെ നല്‍കിയതിന് മോദി സര്‍ക്കാരിന് നന്ദി പറയണമെന്ന പരാമര്‍ശത്തിന് പിന്നാലെ ആര്.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസെടുത്ത് ശ്രീരംഗപട്ടണം പൊലീസ്.മാണ്ഡ്യയില്‍ വെച്ച് നടന്ന സങ്കീര്‍ത്തന യാത്രയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സാമൂഹിക പ്രവര്‍ത്തകയായ നാസിയ നസീര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ മുത്തലാഖ് നിര്ത്തലാക്കിയചിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഭട്ട്. ‘മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുത്തലാഖ് എടുത്തുകളഞ്ഞു. മുസ്ലീം പുരുഷന്മാര് ഇതില്‍ അതൃപ്തരായിരുന്നു. യഥാര്‍ത്ഥത്തില്‍, മുസ്ലീം സ്ത്രീകള്‍ക്ക് ഇത് വളരെ സന്തോഷകരമായ വാര്‍ത്തയായിരിക്കണം.
അവര്‍ക്ക് എല്ലാ ദിവസവും വ്യത്യസ്ത ഭര്‍ത്താവുണ്ടായിരുന്നു, സ്ഥിരമായ ഭര്‍ത്താവില്ല. അവര്‍ക്ക് ഒരു സ്ഥിരം ഭര്‍ത്താവ് ഉണ്ടായിരുന്നില്ല, മോദി സര്‍ക്കാര്‍ അത് നല്കി,” ഭട്ട് പറഞ്ഞു. ഹിന്ദുധര്‍മം നിലനിര്‍ത്താൻ മൂന്നിലധികം കുട്ടികള്‍ വേണമെന്ന അബ്യര്ത്ഥനയും അദ്ദേഹം ചടങ്ങിനിടെ ഹിന്ദു സ്ത്രീകളോട് പറഞ്ഞിരുന്നു.