Home Featured ബംഗളൂരു: ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

ബംഗളൂരു: ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിച്ചു; അഞ്ചുപേര്‍ അറസ്റ്റില്‍

ബംഗളൂരു: കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദമ്ബതികളില്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തു.ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ പ്രതികളെ പൊലീസ് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. മൗലാന ഹുസൈൻ, ശിവകുമാർ, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് അറസ്റ്റിലായത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.രാത്രി ഒമ്ബതരയോടെ ബസ് കാത്തുനിന്ന ദമ്ബതികള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതില്‍ ഇടപെട്ട അക്രമികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.

ഉഡുപ്പി കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

ഉഡുപ്പി മല്‍പെ നജാറുവില്‍ സൗദി അറേബ്യ പ്രവാസിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി നാലുപേരെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രം പൊലീസ് തിങ്കളാഴ്ച ഉഡുപ്പി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു.മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗാലെ(39) മാത്രമാണ് കേസിലെ പ്രതി.എയർ ഇന്ത്യ വിമാനത്തില്‍ ഒരുമിച്ച്‌ ജോലിചെയ്യുമ്ബോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് ഐനാസ് (21) അകന്നതിലുള്ള പകയാണ് അവരെയും കുടുംബത്തിലെ മറ്റു മൂന്നുപേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഐനാസിനെ, മുതിർന്ന സഹപ്രവർത്തകൻ ഭാര്യയും രണ്ട് മക്കളുമുള്ള പ്രവീണ്‍ സഹായിക്കാറുണ്ടായിരുന്നു.

എട്ടു മാസത്തോളം തുടർന്ന സൗഹൃദത്തിനിടെ പ്രതിയുടെ ഇരുചക്ര വാഹനം ഉപയോഗിക്കാൻ നല്‍കുകയും ചെയ്തു. മോശം പെരുമാറ്റ സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് കൂട്ടക്കൊല നടന്നതിന്‍റെ മാസം മുമ്ബ് പ്രവീണുമായുള്ള സംസാരം പോലും അവസാനിപ്പിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആദ്യം ഐനാസിനെയും തുടർന്ന് മറ്റു മൂന്നു പേരെയും ഒരേ കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര പുണെ പൊലീസ് കോണ്‍സ്റ്റബിളായിരുന്ന പ്രതി 2007ലാണ് മെച്ചപ്പെട്ട വേതനത്തില്‍ എയർ ഇന്ത്യയില്‍ കരാർ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചത്.

പ്രതിമാസം 70,000 രൂപ സമ്ബാദ്യമുള്ളതായാണ് ബാങ്ക് അക്കൗണ്ട് നല്‍കുന്ന സൂചന. പ്രതിക്കെതിരെ കേസുകള്‍ ഇല്ല. എന്നാല്‍ സമർഥനായ കുറ്റവാളിയെപ്പോലെയായിരുന്നു ഓരോ നീക്കവും. മംഗളൂരുവില്‍നിന്ന് കാറില്‍ ഉഡുപ്പിയിലേക്ക് സഞ്ചരിച്ച പ്രതി വാഹനം ടോള്‍ ബൂത്ത് പരിസരത്ത് നിർത്തിയിട്ടാണ് യാത്ര തുടർന്നത്. സി.സി ടി.വി കാമറയില്‍ തന്‍റെ കാർ പതിയാതിരിക്കാനായിരുന്നു ഇത്. കൃത്യം ചെയ്തശേഷം വിവിധ വാഹനങ്ങള്‍ കയറിയാണ് മുല്‍കിയില്‍ ഇറങ്ങിയത്. മംഗളൂരുവില്‍ താമസസ്ഥലത്ത് എത്തി കത്തി അടുക്കളയില്‍ ഒളിപ്പിച്ചു. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കെമ്മണ്ണു ഹമ്ബൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കള്‍ അഫ്നാൻ (23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group