Home Featured ബെംഗളൂരു: എയ്റോ ഇന്ത്യ ഷോ; വേദിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ, മാംസ വില്‍പ്പനക്ക് നിരോധനം

ബെംഗളൂരു: എയ്റോ ഇന്ത്യ ഷോ; വേദിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മത്സ്യ, മാംസ വില്‍പ്പനക്ക് നിരോധനം

ബെംഗളൂരു: എയ്റോ ഇന്ത്യ ഷോ കണക്കിലെടുത്ത് ജനുവരി 30 മുതല്‍ ഫെബ്രുവരി 20 വരെ ഇറച്ചിക്കടകളും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ ബംഗളൂരു ഭരണകൂടം ഉത്തരവിട്ടു.യെലഹങ്ക എയര്‍ഫോഴ്‌സ് സ്റ്റേഷന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സസ്യേതര വിഭവങ്ങള്‍ വിളമ്ബുന്നതിനും വില്‍ക്കുന്നതിനും നിരോധനമുണ്ടാകുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) അറിയിച്ചു.ഫെബ്രുവരി 13 മുതല്‍ 17 വരെയാണ് എയ്റോ ഇന്ത്യ ഷോ നടക്കുന്നത്.

എയ്റോ ഷോ വേദിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യ-മാംസ വില്‍പന കടകളും അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്. ലംഘിക്കുന്നവര്‍ക്ക് എതിരെ ബിബിഎംപി നിയമം-2020 പ്രകാരവും ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937 ലെ റൂള്‍ 91 പ്രകാരവും ശിക്ഷാനടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.പൊതുസ്ഥലങ്ങളില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങള്‍ തള്ളുന്നത് പക്ഷികളെ ആകര്‍ഷിക്കുമെന്നും അതിനാലാണ് നിരോധനമെന്നുമാണ് ബിബിഎംപി ഉദ്യോഗസ്ഥരുടെ വിശദീകരണം.

എയര്‍ഷോയ്ക്കായി 633 ഇന്ത്യക്കാരും 98 വിദേശികളും ഉള്‍പ്പെടെ മൊത്തം 731 എക്‌സിബിറ്റര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായി എയ്‌റോ ഇന്ത്യ അതിന്റെ വെബ്സൈറ്റിലൂടെ അറിയിച്ചു.

പ്രവാസി ഇന്ത്യക്കാര്‍ക്കും യു പി ഐ സൗകര്യം; ഏതൊക്കെ രാജ്യങ്ങളില്‍ ലഭ്യമാകും, പ്രവര്‍ത്തനം എങ്ങനെ?

ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ ജനപ്രിയമാണു ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ഭിം ആപ്പ് പോലുള്ള യു പി ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍.യു പി ഐ സേവനം വ്യാപകമായതോടെ ആളുകള്‍ കൈയില്‍ പണം കരുതുന്നതും ബാങ്കുകളെ ആശ്രയിക്കുന്നതും നന്നേ കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ കച്ചവടക്കാര്‍ പോലും ചെറിയ വില്‍പ്പനയ്ക്കും ഫോണ്‍ വഴി തുക സ്വീകരിക്കുന്നു.

എന്നാല്‍, യു പി എ സംവിധാനത്തിന്റെ ഗുണം അനുഭവിക്കാന്‍ വിദേശ നമ്ബറുകളുള്ള പ്രവാസികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതിനൊരു പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍ പി സി ഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ).അന്താരാഷ്ട്ര മൊബൈല്‍ നമ്ബറുള്ള എന്‍ ആര്‍ ഇ/എന്‍ ആര്‍ ഒ അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ യു പി ഐ പേയ്മെന്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഇതിനായി പ്രവാസികള്‍ക്കു വിദേശ മൊബൈല്‍ ഫോണ്‍ നമ്ബര്‍ അല്ലെങ്കില്‍ അവര്‍ കഴിയുന്ന രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്ബര്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്യാം.

സേവനം എപ്പോള്‍ ലഭ്യമാകും?നിലവില്‍ പ്രവാസികള്‍ക്കു പേയ്മെന്റുകള്‍ക്കായി യു പി ഐ ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. ഇതിനു, സിം-ലിങ്ക്ഡ് പേയ്മെന്റ് പ്രക്രിയയായതിനാല്‍ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നമ്ബര്‍ സജീവമായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഇതിനാണു മാറ്റം വരാന്‍ പോകുന്നത്.എന്‍ആര്‍ഇ/എന്‍ആര്‍ഒ അക്കൗണ്ട് ഉടമകള്‍ക്ക് അന്താരാഷ്ട്ര നമ്ബറുകളില്‍ യു പി ഐ സേവനം ഏപ്രില്‍ 30-നകം ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ, വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു തത്സമയ ഇടപാടുകള്‍ക്കൊപ്പം തടസമില്ലാത്ത പേയ്മെന്റ് സംവിധാനവും അനുഭവിക്കാന്‍ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group