Home കർണാടക ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായില്‍ തുറക്കും

ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായില്‍ തുറക്കും

by മൈത്രേയൻ

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായില്‍ തുറന്നുകൊടുക്കും. പദ്ധതിച്ചെലവ് 8,500 കോടിരൂപയാണ് . 117 കിലോമീറ്ററുള്ള പാതയുടെ ബെംഗളൂരു മുതല്‍ നിതാഘട്ടവരെയുള്ള (56 കിലോമീറ്റര്‍ ദൂരം) ആദ്യഭാഗമാണ് ജൂലായില്‍ തുറക്കുന്നത്. വളവുകള്‍ നിവര്‍ത്തിയും കയറ്റമുള്ള പ്രദേശങ്ങള്‍ നിരപ്പാക്കിയും വീതി വര്‍ധിപ്പിച്ചുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളില്‍ മേല്‍പ്പാതകളും നിര്‍മ്മിക്കുന്നുണ്ട്.

സര്‍വീസ് റോഡുകളടക്കം 10 വരിയുള്ള അതിവേഗപാത യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തില്‍ ഒന്നരമണിക്കൂര്‍ കുറയും. നിലവില്‍ മൂന്നുമണിക്കൂര്‍ വേണം.പാതയിലെ ഏറ്റവുംവലിയ മേല്‍പ്പാലമായ കുമ്ബളഗോഡ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 4.5 കിലോമീറ്ററാണ് നീളം. പാതയില്‍ ഏറ്റവുംകൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്.

You may also like

error: Content is protected !!
Join Our WhatsApp Group